GeneralLatest NewsTV Shows

ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ഡിലീറ്റ് ചെയ്യണം; സീതയിലെ പ്രണയരംഗങ്ങളെക്കുറിച്ച് നടന്‍

ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തുടക്കത്തില്‍ താന്‍ സംവിധായകനെ സമീപിച്ചിരുന്നു

ടെലിവിഷന്‍ രംഗത്ത് ലൈവ് വിവാഹസീനിലൂടെ  ചരിത്രം കുറിച്ച പരമ്പരയാണ് സീത. ഇന്ദ്രന്‍ സീത താര ജോഡികളുടെ പ്രകടനത്തിലൂടെ ഷാനവാസ്–സ്വാസിക ജോഡിയെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. രണ്ടാം ഭാഗം അവസാനിച്ചതോടെ നിരാശയിലായ ആരാധകര്‍ സീതയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. സീതയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും സ്വാസികയുടെ പിന്തുണയെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടന്‍ ഷാനവാസ്.

‘സീത-ഇന്ദ്രന്‍ പ്രണയത്തിനിടയിലെ റൊമാന്റിക് സീനുകള്‍ക്ക് മികച്ച കയ്യടിയായിരുന്നു ലഭിച്ചത്. സ്വാസികയും ഷാനുവുമായുള്ള കെമിസ്ട്രി മികച്ചതാണെന്ന് എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു. സീതയുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ തനിക്ക് നല്ല മടിയായിരുന്നു. സ്വാസിക നല്‍കിയ ധൈര്യമാണ് അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ സഹായകമായത്’.– ഷാനവാസ് പറഞ്ഞു.</p>

ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തുടക്കത്തില്‍ താന്‍ സംവിധായകനെ സമീപിച്ചിരുന്നുവെന്ന് ഷാനവാസ് പറയുന്നു. എന്നാല്‍ തന്റെ ജോലിക്ക് ഇതാവശ്യമാണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് തീരുമാനം മാറ്റിയതെന്ന് ഷാനവാസ് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button