GeneralLatest NewsMollywood

അദ്ദേഹമിനി നമുക്കൊപ്പം ഇല്ല എന്ന അറിവ് വേദനിപ്പിക്കുന്നു; കർമംകൊണ്ട് അമരത്വംനേടിയ ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ!

ഷാജി എൻ. കരുൺ സംവിധാനംചെയ്ത് 1999-ൽ പുറത്തിറങ്ങിയ വാനപ്രസ്ഥം എന്ന ചിത്രത്തിൽ വാരിയർ ലാലുമായി ഒന്നിച്ചു പ്രവർത്തിച്ചിരുന്നു

കഥകളി ആചാര്യന്‍ കോട്ടയ്ക്കൽ ചന്ദ്രശേഖരവാരിയർ  നമുക്കൊപ്പം ഇല്ല എന്ന അറിവ് വേദനിപ്പിക്കുന്നതാണെന്നു മോഹന്‍ലാല്‍.  ’വാനപ്രസ്ഥം എനിക്കുനൽകിയ ഗുരു പ്രസാദം, അതായിരുന്നു ചന്ദ്രശേഖരവാരിയർ…..’ മോഹന്‍ലാല്‍ പറഞ്ഞു. ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിൽ ആണ് താരം.

‘വാരിയർ പകർന്നാടിയ വേഷങ്ങൾ മനസ്സിലെ കളിയരങ്ങിൽ ഇപ്പോഴും ഉണ്ട്….കർമംകൊണ്ട് അമരത്വംനേടിയ ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ! അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആര്യവൈദ്യശാല നാട്യസംഘത്തിന്റെയും മുഴുവൻ കഥകളിപ്രേമികളുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു…’ മോഹന്‍ലാല്‍ പ്രതികരിച്ചു

ഷാജി എൻ. കരുൺ സംവിധാനംചെയ്ത് 1999-ൽ പുറത്തിറങ്ങിയ വാനപ്രസ്ഥം എന്ന ചിത്രത്തിൽ വാരിയർ ലാലുമായി ഒന്നിച്ചു പ്രവർത്തിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button