GeneralLatest NewsMollywood

ഒരു ചിത്രത്തിന് അഞ്ച് കോടി? ലേഡി സൂപ്പർസ്റ്റാറിന്റെ പ്രതിഫലം

ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ച നയൻതാരയുടെ പ്രതിഫലമാണ്.

തെന്നിന്ത്യന്‍ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അര്‍ഹയായ താരമാണ് നയന്‍താര. മലയാളത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നയന്‍താര ഇപ്പോള്‍ തമിഴകത്തിന്റെ പ്രിയ താരമാണ്. നിവിൻ പോളി നായകനായ ലൗ ആക്ഷൻ ഡ്രാമയിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുയാണ് നയന്‍താര.

വിജയ്ക്കൊപ്പമുള്ള ബിഗിൽ, രജനീകാന്തിനൊപ്പമുള്ള ദർബാർ, ബിഗ് ബജറ്റ് ചിത്രമായ സയി റാ നരസിംഹ റെഡ്ഡി എന്നിവയാണ് നയന്‍സിന്റെ പുതിയ ചിത്രങ്ങള്‍. എന്നാല്‍ ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ച നയൻതാരയുടെ പ്രതിഫലമാണ്. നാല് മുതൽ അഞ്ച് കോടി വരെയാണ് ഒരു ചിത്രത്തിന് നയൻതാരയുടെ പ്രതിഫലം എന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button