KollywoodLatest NewsNEWS

രജനിയുടെ “അണ്ണാത്തേ” ദീപാവലി റിലീസായെത്തും

രജനികാന്ത്-നയൻ‌താര ജോഡി വീണ്ടുമെത്തുന്നു

ദളപതി ആരാധർക്കൊരു സന്തോഷ വാർത്ത. രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ദീപാവലി റിലീസായി ഈ വർഷം തന്നെ തിയേറ്ററുകളിലെതിക്കും. ഡിസംബർ മാസത്തിൽ ക്രൂ അംഗങ്ങൾക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനാൽ “അണ്ണാത്തേ”യുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കവെയാണ് കോവിഡ് ബാധ സെറ്റിനെ ബാധിച്ചത്. ഡിസംബർ പതിനാലിനാണ് അണ്ണാത്തേയുടെ ചിത്രീകരണം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്.

Read Also: “രാജ്യത്തിൻറ്റെ പലഭാഗത്തും പോയാണ് ഓരോ ഡ്രസും ഡിസൈന്‍ ചെയ്തത്”; “ഇന്ത്യൻ” സിനിമയുടെ കോസ്റ്റിയൂ…

ഒരു ഫാമിലി-ആക്ഷൻ ഡ്രാമയായ ഈ ചിത്രത്തിൻറ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ശിവയാണ്. പടയപ്പാ, അരുണാചലം തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷകർ കണ്ട് കയ്യടിനേടികൊടുത്ത രജനികാന്തിനെ ഒരിക്കൽക്കൂടി കാണാനുള്ള അവസരം കൂടിയാവും ഈ സിനിമ.

Read Also: കണ്ണാടിയില്‍ മുഖം നോക്കിയപ്പോള്‍ എനിക്ക് തന്നെ എന്നെ മടുത്തു: സിനിമ ഇല്ലാതിരുന്ന കാലത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ‘ദർബാർ’ ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ രജനികാന്ത് ചിത്രം. ദർബാറിന്‌ ശേഷം രജനികാന്ത്-നയൻ‌താര ജോഡി ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും “അണ്ണാത്തേ”യ്ക്കുണ്ട് .

Read Also: സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കുചേർന്ന് ഹൃത്വിക് റോഷനും മുൻ ഭാര്യ സൂസന്നയും

സൺ പിക്ചേഴ്സിണ്റ്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഖുശ്‌ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നീ താരങ്ങളാൽ സമ്പന്നമാണ്. വിശ്വാസം സിനിമയ്ക്ക് ശേഷം ശിവ- സംഗീത സംവിധായകൻ ഡി. ഇമ്മൻ കൂട്ടുകെട്ട് ഒരിക്കൽക്കൂടി കൈകോർക്കുന്ന സിനിമകൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button