AwardsGeneralLatest NewsNEWS

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീ, കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ, എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ

ന്യൂഡൽഹി: ഭാരതം എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പദ്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചെന്ന സന്തോഷവാർത്തയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി പ്രേക്ഷകർക്ക് സമ്മാനിക്കാനുള്ളത്. എസ്.പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു.

Read Also: ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമ ചെയ്യാന്‍ എന്നെ അങ്ങോട്ടേക്ക് വിളിപ്പിച്ചു, ഞാന്‍ പോകാന്‍ തയ്യാറായില്ല: ശ്രീനിവാസന്‍

മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്‌ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കെ.എസ്.ചിത്ര, മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്‍, മുന്‍ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയി എന്നിവരാണ് പത്മഭൂഷൺ നേടിയത് .

shortlink

Related Articles

Post Your Comments


Back to top button