BollywoodGeneralLatest News

പിണക്കങ്ങള്‍ എല്ലാം അവസാനിച്ചു? അഭിഷേകിനെ ആശ്ലേഷിച്ച് വിവേക്

ഐശ്വര്യയുടെ മൂന്ന് സൗഹൃദങ്ങളായിരുന്നു

ബോളിവുഡിലെ താര പിണക്കങ്ങള്‍ക്ക് അവസാനം. നടി ഐശ്വര്യ റായുമായുള്ള പ്രണയവും വിവാദവും കാരണം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് വിവേക് ഒബ്രോയ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ്കാലത്ത് വിവേക് സല്‍മാന്‍ ഐശ്വര്യ അഭിഷേക് ചിത്രങ്ങളെ ചേര്‍ത്തുകൊണ്ട് തയ്യാറാക്കിയ മീം വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു.

ഐശ്വര്യയുടെ മൂന്ന് സൗഹൃദങ്ങളായിരുന്നു ഒപ്പീനിയന്‍ പോള്‍, എക്‌സിറ്റ് പോള്‍, റിസള്‍ട്ട് എന്നിങ്ങനെ പേരിട്ട മൂന്ന് ചിത്രങ്ങളുള്ള ഈ മീമിന്റെ വിഷയം. സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രത്തിന് ഒപ്പീനിയൻ പോൾ എ ന്നും വിവേക് ഒബ്‌റോയ്‌ക്കൊപ്പമുള്ള ചിത്രത്തിന് എക്സിറ്റ് പോൾ എന്നും ഒടുവില്‍ അഭിഷേക് ബച്ചനും കള്‍ക്കുമൊപ്പമുള്ള ചിത്രത്തിന് റിസള്‍ട്ട് എന്നുമായിരുന്നു കുറിപ്പ്.

ഈ മീമിന്റെ പേരില്‍ വന്‍ ആക്രമണമാണ് വിവേക് ഒബ്‌റോയ്‌ക്കെതിരേ ഉണ്ടായത്. ഒടുവില്‍ മാപ്പു പറഞ്ഞ് താരം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനുമായി കണ്ടുമുട്ടിയ വിവേകാണ്. വെറുതെ കണ്ടുപിരിയുക മാത്രമല്ല, വരിയില്‍ കാത്തുനിന്ന് അഭിഷേകിനെ കൈ കൊടുത്ത് ആശ്ലേഷിക്കുക കൂടി ചെയ്തിരിക്കുകയാണ് അഭിഷേക്..

shortlink

Related Articles

Post Your Comments


Back to top button