GeneralLatest NewsMollywood

ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നത്; തുറന്നു പറഞ്ഞ് അമൃത സുരേഷ്

അനിയത്തി അഭിരാമിയുമൊത്ത് നടത്തുന്ന എജി വ്‌ളോഗ് എപ്പീസോഡുകളും മറ്റ് ഡിജിറ്റല്‍ അപ്‌ഡേറ്റുകളും

തന്റെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഗായിക അമൃത സുരേഷിന്റെ തുറന്നു പറച്ചില്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അമൃത ആരാധകരുമായി തന്റെ ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് പങ്കുവച്ചത്. അനിയത്തി അഭിരാമിയുമൊത്ത് നടത്തുന്ന എജി വ്‌ളോഗ് എപ്പീസോഡുകളും മറ്റ് ഡിജിറ്റല്‍ അപ്‌ഡേറ്റുകളും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാത്തതിന്റെ കാരണത്തെക്കുറിച്ചും അമൃത പറയുന്നു

തന്റെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സമയം തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും പിന്തുണയും വേണമെന്നും അമൃത കുറിക്കുന്നു. പോസിറ്റീവായി മടങ്ങിയെത്തും എന്നും അമൃത കൂട്ടിച്ചേര്‍ത്തു.

അമൃതയ്ക്ക് പിന്തുണ നല്‍കികൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button