GeneralLatest NewsMollywood

ഓണതലേന്ന് മഞ്ജു വാര്യര്‍ പോലീസ് സ്‌റ്റേഷനില്‍!

ഉത്രാട ദിനത്തില്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ആയിരുന്നു ലേഡീ സൂപ്പര്‍സ്റ്റാറിന്റെ ആഘോഷം.

മലയാളികള്‍ ഓണം ആഘോഷത്തിന്റെ തിരക്കിലാണ്. താരങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ഓണം ആഘോഷിക്കുന്നത് വാര്‍ത്തയാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് നടി മഞ്ജു വാര്യരുടെ ഒനാഘോഷമാണ്.

ഉത്രാട ദിനത്തില്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്നുമായിരുന്നു ലേഡീ സൂപ്പര്‍സ്റ്റാറിന്റെ ആഘോഷം. ഇവിടുത്തെ പരിപാടിയില്‍ മുഖ്യാത്ഥിയായിട്ടായിരുന്നു മഞ്ജുവെത്തിയത്. സൂപ്പര്‍ താരത്തിനൊപ്പം ഫോട്ടോസ് എടുത്തും സദ്യ ഉണ്ടാക്കിയുമാണ് പോലീസുകാര്‍ ഓണം ആഘോഷിച്ചത്. മഞ്ജു വാര്യര്‍ പോലീസ് സ്‌റ്റേഷനില്‍ ആഘോഷത്തിനെത്തുന്ന കാര്യം അധികം ആര്‍ക്കും അറിയില്ലായിരുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രതി പൂവന്‍ക്കോഴി എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി മഞ്ജു വാര്യരും സംഘവും കഴിഞ്ഞ ദിവസം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. ഇതിനിടെ ചില പോലീസുകാര്‍ മഞ്ജുവിനോട് ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പറയുകയായിരുന്നു.

Tags

Post Your Comments


Back to top button
Close
Close