CinemaGeneralLatest NewsMollywoodNEWS

സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന ഏതൊരാളുടെയും സ്വപ്നമായിരിക്കും അത് : നൈല ഉഷ പറയുന്നു

മലയാളത്തിലെ മാസ്റ്റര്‍ സംവിധായകരിലൊരാളായ ജോഷി സാറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ മറിയം എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച നൈല ഉഷ ശക്തമായ വേഷങ്ങളുമായി വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. പൊറിഞ്ചു മറിയം ജോസില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന ഏതൊരാളുടെയും സ്വപ്നമായിരിക്കും ഹിറ്റ് മേക്കര്‍ ജോഷി സാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നും നൈല ഉഷ പറയുന്നു.

‘മലയാളത്തിലെ മാസ്റ്റര്‍ സംവിധായകരിലൊരാളായ ജോഷി സാറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ചിത്രത്തില്‍ ടൈറ്റില്‍ റോളാണ് ചെയ്തത്. ശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിലെ മറിയം. ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ടു എന്റെതായ രീതിയില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം സംവിധായകന്‍ നല്‍കിയിരുന്നു. അതെല്ലായിടത്തും കിട്ടുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ടാക്കിയ മാജിക്കിനെ കുറിച്ച് പലപ്പോഴും ആലോചിക്കാറുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന എല്ലാവരുടെയും വലിയ സ്വപ്നമായിരിക്കും ഹിറ്റ് മേക്കര്‍ ജോഷി സാറിന്റെ ചിത്രത്തില്‍ അഭിനയിക്കുക എന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു. എനിക്കുള്ള അംഗീകാരമായാണ് മറിയമെന്ന കഥാപാത്രം എന്നിലേക്ക് എത്തിയതെന്നാണ് വിശ്വസിക്കുന്നത്’.ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നൈല ഉഷ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button