GeneralLatest NewsTV Shows

‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ വീണ്ടും എത്തുന്നു; ഇത്തവണ ചാനല്‍ സൂര്യയും ഏഷ്യാനെറ്റും അല്ല!!

സുരേഷ് ഗോപി തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച ഗെയിം ഷോ ആയ ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ വീണ്ടും എത്തുന്നു. പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് മഴവില്‍ മനോരമ ചാനലിലാണ്. സുരേഷ് ഗോപി തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ഘട്ടമായ എഴു ചോദ്യങ്ങള്‍ തിങ്കളാഴ്ച 9 മണി മുതല്‍ ആരംഭിക്കും.

ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട you can become a millionaire എന്ന പ്രോഗ്രാമിനെ അനുകരിച്ചു കൊണ്ട് കോൺ ബനേഗാ ക്രോര്‍പതി എന്ന പ്രോഗ്രാമിലൂടെ സ്റ്റാര്‍ ടിവിയാണ് ഈ പരിപാടി ഇന്ത്യയിലേയ്ക്ക് എത്തിച്ചത്. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവതാരകരായി വന്ന ആ പരിപാടി വന്‍ വിജയമായിരുന്നു. മലയാളത്തില്‍ മുകേഷിനെ വച്ച് കൊണ്ട് സൂര്യ ടിവിയാണ് ഈ പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത്. അതിനു ശേഷം ഏഷ്യാനെറ്റ്‌ സുരേഷ് ഗോപിയെ അവതാരകനായി വച്ച് കൊണ്ട് “നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍” എന്ന പേരില്‍ വീണ്ടും ഇത് അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button