CinemaGeneralKeralaLatest NewsMollywoodNEWSWOODs

ആ സർജറിക്ക് വേണ്ട എല്ലാ സഹായവും സുരേഷ് ​ഗോപി ചേട്ടനാണ് ചെയ്ത് തന്നത്, അദ്ദേഹം അതൊന്നും പറഞ്ഞ് നടന്നിട്ടില്ല

ആവശ്യമായ പണവും എല്ലാ സഹായങ്ങളും ചെയ്ത് തന്ന് കൂടെ നിന്നു

കാൻസറിനോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വന്ന കഥ നടനായ സുധീർ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. കാൻസറിന്റെ മുന്നിൽ പകച്ച് നിന്നപ്പോൾ തനിക്ക് താങ്ങായ വ്യക്തികളെക്കുറിച്ചും സുധീർ സുകുമാരൻ നന്ദിയോടെ വെളിപ്പെടുത്തിയിരുന്നു.

ഡോക്ടർ ഉടൻ സർജറി വേണമെന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നുവെന്നും ഡിസ്ചാർജ് എഴുതി തരാനാണ് ആവശ്യപ്പെട്ടതെന്നും ഒരു ആശ്രയത്തിനായി ആരെയെങ്കിലും മനസ് കൊതിക്കുന്ന സമയം കൂടിയാണ് ഇത്തരം സന്ദർഭങ്ങളെന്നും സുധീർ തുറന്ന് പറഞ്ഞിരുന്നു.

ആ സമയത്ത് സുരേഷ് ​ഗോപി ചേട്ടൻ സർജറിക്ക് ആവശ്യമായ പണവും എല്ലാ സഹായങ്ങളും ചെയ്ത് തന്ന് കൂടെ നിന്നു. എല്ലാ കാര്യങ്ങളും സുരേഷ് ചേട്ടൻ നോക്കി നടത്തിയെന്നും എന്നാൽ എങ്ങും അദ്ദേഹം അതൊന്നും പറഞ്ഞ് നടന്നിട്ടില്ല എന്നും സുധീർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button