CinemaGeneralLatest NewsMollywoodNEWS

‘ചോട്ടാമുംബൈ’യുടെ രണ്ടാം ഭാഗത്തെക്കുറിച്ച് മണിയന്‍പിള്ള രാജു

'ചോട്ടാമുംബൈ' ആദ്യ ഭാഗത്തോടെ അവസാനിച്ച സിനിമയാണ് അതിന്റെ രണ്ടാം പാര്‍ട്ട് ഉണ്ടാകില്ല

ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്നര്‍ എന്ന നിലയിലായിരുന്നു അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ചോട്ടാമുംബൈ’ പ്രേക്ഷകരില്‍ ശ്രദ്ധ നേടിയത്. കോമഡിയും ആക്ഷനും പാട്ടും എല്ലാം ചേര്‍ന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ബെന്നി പി നായരമ്പലമായിരുന്നു. മോഹന്‍ലാലില്‍ നിന്ന് അങ്ങനെയൊരു കഥാപാത്രത്തെ വീണ്ടും പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുമ്പോള്‍  ‘ചോട്ടാമുംബൈ’യുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതെ ടീം ഇനിയും ഒന്നിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു.

‘ചോട്ടാമുംബൈ’ ആദ്യ ഭാഗത്തോടെ അവസാനിച്ച സിനിമയാണ് അതിന്റെ രണ്ടാം പാര്‍ട്ട് ഉണ്ടാകില്ല കാരണം അത് സംവിധാനം ചെയ്ത അന്‍വര്‍ റഷീദ് മറ്റൊരു ശൈലിയില്‍ സിനിമ സംവിധാനം  ചെയ്യുകയും സ്വന്തമായി സിനിമ നിര്‍മ്മിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറി കഴിഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ചോട്ടാമുംബൈയുടെ രണ്ടാം ഭാഗം ഇനി സാധ്യമാകില്ല എന്ന് മണിയന്‍പിള്ള രാജു പറഞ്ഞത്.

2007-വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ ‘ചോട്ടാമുംബൈ’ വലിയ വിജയം സ്വന്തമാക്കിയിരുന്നു, ജഗതി സിദ്ധിഖ് ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു. ചെട്ടികുളങ്ങര ഭരണി നാളില്‍ എന്ന റീമിക്സ് ഗാനത്തിലെ മോഹന്‍ലാലിന്‍റെ ചുവടുകള്‍ അന്നത്തെ കാലത്ത് വലിയ ട്രെന്‍ഡ് സെറ്ററായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button