BollywoodGeneralLatest News

റാണിയുടെ വരന്‍ സൽമാന്‍ ഖാൻ; അമ്പരന്ന് കോടതി

2013ല്‍ ഇയാള്‍ ആത്മഹത്യ ചെയ്തു.

ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ വിവാഹ ചിത്രം കണ്ടു അമ്പരന്നിരിക്കുകയാണ് കോടതി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയിലെ ബൈകുണ്ഡ്പുർ കുടുംബകോടതിയിലാണ് സംഭവം. മരിച്ചു പോയ മകന്റെ ജോലി മരുമകൾക്ക് കിട്ടുന്നത് തടയാൻ സമർപ്പിച്ച വിവാഹചിത്രത്തിലാണ് വരൻ നടന്‍ സൽമാന്‍ ഖാന്‍ ആയത്. മരുമകൾക്ക് മറ്റൊരു ഭർത്താവ് ഉണ്ടെന്നു സ്ഥാപിക്കാൻ ഭര്‍തൃപിതാവാണ് കുടുംബകോടതിയിൽ വ്യാജചിത്രം സമർപ്പിച്ചത്.

സർക്കാർ സ്ഥാപനമായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിൽ ഗുമസ്തനായി ജോലി ചെയ്യുകയായിരുന്നു റാണിയുടെ ഭര്‍ത്താവ് ബസന്ത്. 2013ല്‍ ഇയാള്‍ ആത്മഹത്യ ചെയ്തു. അതോടെ ബസന്തിന്റെ വീട്ടുകാർ റാണിയെ വീട്ടിൽ നിന്നു പുറത്താക്കി. ബസന്തിന്റെ ജോലി സഹോദരനുള്ളതാണെന്നും അവകാശപ്പെട്ടു. തുടർന്നു കേസായതോടെ റാണി പുനര്‍ വിവാഹിതയായെന്ന് വരുത്തി തീര്‍ക്കാന്‍ ബസന്തിന്റെ വീട്ടുകാര്‍ ശ്രമിച്ചു. അതിനായി ഒരു ഡിജിറ്റൽ സ്റ്റുഡിയോയിലെത്തി വ്യാജ വിവാഹ ചിത്രം ബസന്തിന്റെ പിതാവ് ഉണ്ടാക്കി. എന്നാൽ ചിത്രം തയാറാക്കിയ ആൾ റാണിക്കൊപ്പം ചേർത്തത് സൽമാന്‍ ഖാനെ ആയിരുന്നു. ചിത്രം കണ്ടു അമ്പരന്ന ജഡ്ജി കള്ളത്തരം മനസ്സിലാക്കി ബസന്തിന്റെ ജോലി ഭാര്യയ്ക്കു നൽകാനും ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments


Back to top button