CinemaGeneralLatest NewsMollywoodNEWS

‘എന്നെ സ്നേഹിക്കുന്നത് ആരെന്ന് കാണൂ’; വിഡിയോ പങ്കുവെച്ച്- ജീൻ

സംവിധായകൻ ലാൽ ജൂനിയറാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ലോക ബാഡ്മിന്റൻ ചാംപ്യൻ പി വി സിന്ധുവിന്റെ കടുത്ത ആരാധകനാണ് സംവിധായകൻ ജീൻ. തന്റെ കടുത്ത ആരാധകനാണ് ജീനെന്ന് അറിഞ്ഞ സിന്ധു വിഡിയോ സന്ദേശത്തിലൂടെയായിരുന്നു താരത്തെ തിരക്കിയത്.

 

 

View this post on Instagram

 

guess who loves me too…… ?wat a gr8 morning… ?

A post shared by Jean Lal (@jean.lal) on

സ്നേഹാന്വേഷണങ്ങൾ പങ്കുവെക്കുന്ന സിന്ധു, ‘ഹായ് ജീൻ.. താങ്കൾ എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്ന് താങ്കളുടെ ഒരു ബന്ധു പറഞ്ഞ് ഞാൻ അറിഞ്ഞു.. വളരെയധികം നന്ദി.. സന്തോഷം.. ജീവിതത്തിൽ എല്ലാവിധ ആശംസകളും..’ എന്നാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്.

‘എന്നെ സ്നേഹിക്കുന്നത് ആരെന്ന് കാണൂ’ എന്ന അടിക്കുറിപ്പോടെ ജീൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്  വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉടനെ പോസ്റ്റിനു താഴെ കമന്റുമായി നടൻ ആസിഫ് അലിയെത്തി. ‘ജീൻ ലാൽ.. നിന്നെ ഞാനാണ് അതിലും കൂടുതൽ സ്നേഹിക്കുന്നത് എന്നാണ് ആസിഫിന്റെ തകർപ്പൻ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button