CinemaGeneralIndian CinemaLatest NewsMollywood

‘ക്യാപ്ഷന്റെ ആവശ്യമില്ല’: മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി വി സിന്ധു

വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര അടയാളപ്പെടുത്തിയവരാണ് പി വി സിന്ധുവും മോഹൻലാലും. ഇരുവർക്കും നിരവധി ആരാധകരും ഉണ്ട്.  ഇപ്പോളിതാ, താൻ ആരാധിക്കുന്ന നടനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പി വി സിന്ധു. ഗോവയിലെ ജിമ്മിൽ വെച്ചാണ് ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാവ് മോഹൻലാലിനെ കണ്ടത്. ‘ക്യാപ്ഷൻ ആവശ്യമില്ല, താങ്കളെ കണ്ടതിൽ വലിയ സന്തോഷം‘, എന്നാണ് പി വി സിന്ധു ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. മോഹൻലാലും പി വി സിന്ധുവും ഒന്നിച്ചുള്ള ഫോട്ടോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസി‘ന്റെ ഷൂട്ടിം​ഗ് തിരക്കിലാണ് താരമിപ്പോൾ. ഗോവയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ടിംഗ് തിരക്കിൽ ആണെങ്കിലും ജിമ്മിൽ പോക്ക് നടൻ മുടക്കാറില്ല.

അതേസമയം, ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ട്വല്‍ത്ത് മാനാ‘ണ് അടുത്തതായി പുറത്തിറങ്ങാനുള്ള മോഹന്‍ലാല്‍ ചിത്രം. മേയ് 20 ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

shortlink

Related Articles

Post Your Comments


Back to top button