CinemaGeneralLatest NewsMollywoodNEWS

കടലില്‍ നീന്താന്‍ പഠിക്കണം, എന്റെ അടുത്ത സിനിമയിലെ ഹീറോ നീയാണ്; ശരിക്കും ഞെട്ടിത്തരരിച്ച അനുഭവത്തെക്കുറിച്ച് ജയറാം

ഒരേ സംവിധകര്‍ക്കൊപ്പം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതിന്റെ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ജയറാം

ഒരേ സംവിധായകര്‍ക്കൊപ്പം നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് നടന്‍ ജയറാം. പത്മരാജന്‍ സംവിധാനം ചെയ്ത ‘അപരനില്‍’ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് കടലില്‍ നീന്താന്‍ പഠിക്കണം എന്നായിരുന്നുവെന്നും,എന്റെ അടുത്ത സിനിമയില്‍ നിനക്ക് കടലില്‍ നീന്തേണ്ടി വരുമെന്നായിരുന്നു പത്മരാജന്‍ പറഞ്ഞതെന്നും ജയറാം ഓര്‍ത്തെടുക്കുന്നു. ഒരേ സംവിധകര്‍ക്കൊപ്പം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതിന്റെ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ജയറാം.

‘എന്നെ പത്മരാജന്‍ സാര്‍ ‘അപരന്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്നോട് ആദ്യം പറഞ്ഞത് ‘നീ കടലില്‍ നീന്താന്‍ പഠിക്കണമെന്നായിരുന്നു’, അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയിലും ഞാന്‍ തന്നെയാണ് നായകനെന്ന്. അതിനു ശേഷം ഭരതേട്ടനായാലും, സത്യന്‍ അന്തിക്കാടായാലും, സിബി മലയിലായാലും, രാജേസേനനായാലും കമലായാലും, എല്ലാവരും എന്നെ വെച്ച് അഞ്ചും പത്തും സിനിമകള്‍ തുടര്‍ച്ചയായി ചെയ്തിട്ടുണ്ട്. അതിനു പിന്നില്‍ സംവിധായകനും നടനും തമ്മിലുണ്ടാകുന്ന മാനസിക ബന്ധമാണ്. ഒരേ വേവ് ലെങ്ങ്ത് ആകുമ്പോള്‍ ഒരേ തമാശകളാകുമ്പോള്‍ എല്ലാം കണ്‍വേ ചെയ്യാന്‍ പറ്റും. ജയറാം ഒരു ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button