CinemaGeneralLatest NewsMollywoodNEWSUncategorized

മലയാളത്തിലെ യൂത്ത് ഹീറോ നിലവില്‍ അദ്ദേഹത്തിനൊപ്പം മറ്റൊരാളില്ല, ഇഷ്ടനടി പാര്‍വതിയാണ്: ഭാമ

മലയാളത്തില്‍ ഇപ്പോഴുള്ള നടിമാരില്‍ എനിക്ക് ഏറെ ഇഷ്ടം പാര്‍വതിയോടാണ്

ലോഹിതദാസ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടി ഭാമ മലയാളത്തില്‍ നിന്ന് വലിയ ഒരു ഇടവേള എടുക്കുന്നു ണ്ടെങ്കിലും തെന്നിന്ത്യയില്‍ സജീവമാണ് താരം. ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭാമ വിനു മോഹന്റെ നായികയായിട്ടായിരുന്നു തുടക്കം കുറിച്ചത്. പിന്നീട് ജയസൂര്യ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖ താരങ്ങളുടെ നായികയായി വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന ഭാമ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്, ഇപ്പോഴുള്ള മലയാള സിനിമകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നുംപുതിയ നായികമാരില്‍ ഏറെ ഇഷ്ടം പാര്‍വതിയുടെ അഭിനയമാണെന്നും അവരുടെ സിനിമകള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും ഭാമ പറയുന്നു, ടോവിനോയാണ് പുതു തലമുറയിലെ സൂപ്പര്‍ താരമെന്നും ഭാമ പറയുന്നു.

‘മലയാളത്തില്‍ ഇപ്പോഴുള്ള നടിമാരില്‍ എനിക്ക് ഏറെ ഇഷ്ടം പാര്‍വതിയോടാണ്, പാര്‍വതി അഭിനയിച്ച സിനിമകള്‍ നോട്ട് ചെയ്തു കാണാറുണ്ട്. ഇപ്പോഴുള്ള നടന്മാരില്‍ ടോവിനോയാണ് എന്റെ ഇഷ്ട താരം. സിനിമ പോലെ എനിക്ക് ഇഷ്ടപ്പെട്ട മേഖലയാണ് ഫോട്ടോഗ്രാഫി, അത് കൊണ്ട് തന്നെ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള ഒരു നാടാണ് ലണ്ടന്‍, ഒരു ഫോട്ടോഗ്രാഫറുടെ മനസ്സോടെ നോക്കുമ്പോള്‍ അവിടുത്തെ കാഴ്ചകളൊക്കെ വിസ്മയകരമാണ്’. ഒരു പ്രമുഖ ടിവി ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ ഭാമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button