BollywoodGeneralLatest News

തന്റെ മതത്തെക്കുറിച്ച് അമിതാഭ് ബച്ചന്റെ തുറന്നു പറച്ചില്‍

താൻ ഒരു മതക്കാരനല്ലെന്നും പകരം ഒരു ഇന്ത്യക്കാരനാണെന്ന് പറയും

രാജ്യം ഗാന്ധി ജയന്തി ആഘോഷിക്കുന്ന വേളയില്‍ ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചൻ തന്റെ മതത്തെക്കുറിച്ച് തുറന്നു പറഞ്ഞത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കോ ൻ ബനേഗ കോര്‍പതി എന്ന ടെലിവിഷന്‍ പരിപാടിയില്‍ അവതാരകനായി എത്തുന്ന താരം അമിതാഭ് എന്ന തന്റെ പേരിനു ശേഷമുള്ള ബച്ചന്‍ കുടുംബപ്പേരാണെന്ന് പറയുന്നു. എന്നാല്‍ അത് ഒരു മതത്തിലും പെട്ടതല്ലെന്നും തുറന്നു പറയുന്നു.

സാമൂഹ്യശാസ്ത്രജ്ഞൻ ബിന്ദേശ്വർ പാത്തക്കുമായുള്ള സംഭാഷണത്തിനിടെയാണ് ‘ബച്ചൻ’ എന്ന കുടുംബപ്പേര് ഒരു മതത്തിലും ഉൾപ്പെടുന്നില്ലെന്ന് പറഞ്ഞത്. തന്റെ യഥാർത്ഥ കുടുംബപ്പേര് ‘ശ്രീവാസ്തവ’ എന്നാണെന്നും അവർ ഒരിക്കലും അതിൽ വിശ്വസിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കിന്റർഗാർട്ടനിൽ പ്രവേശനം നടത്തിയ സമയം അമിതാഭ് ബച്ചൻ തന്റെ പിതാവിനോട് കുടുംബപ്പേര് ചോദിച്ചതായും അപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബപ്പേര് ‘ബച്ചൻ’ എന്ന് തീരുമാനിച്ചതെന്നും പറഞ്ഞു. സെൻസസ് ജീവനക്കാർ തന്റെ സ്ഥലത്ത് വന്ന് തന്റെ മതത്തെക്കുറിച്ച് ചോദിക്കുമ്പോൾ, താൻ ഒരു മതക്കാരനല്ലെന്നും പകരം ഒരു ഇന്ത്യക്കാരനാണെന്ന് പറയുകയും ചെയ്യുമെന്നും വെളിപ്പെടുത്തി

shortlink

Related Articles

Post Your Comments


Back to top button