CinemaGeneralLatest NewsMollywoodNEWS

മലയാള സിനിമയിൽ നിന്നും മറ്റൊരു സെലിബ്രിറ്റി സംവിധായിക കൂടി

എന്റയെ കന്നി സിനിമയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും വേണമെന്നും നടി പറയുന്നു.

ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തില്‍ ബാലതാരമായിട്ട് എത്തിയ താരമാണ് അന്‍സിബ. പിന്നീട് ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങി നില്‍ക്കുന്ന അന്‍സിബ ഇപ്പോഴിതാ സംവിധായിക കുപ്പായം കൂടി അണിയുകയാണ്.

‘അല്ലു അര്‍ജുന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു കൊണ്ടാണ്  താരം ഇക്കാര്യം പുറത്തറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റയെ രചന നിര്‍വഹിച്ചിരിക്കുന്നതും അന്‍സിബ തന്നെയാണ്. എന്റയെ കന്നി സിനിമയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും വേണമെന്നും നടി പറയുന്നു.

വിവേക് മൂവീ ഹൗസിന്റെ ബാനറില്‍ ജോബിന്‍ വര്‍ഗീസ് വിസ്മയ എന്നിവര്‍ ചേര്‍ന്നാണ് അല്ലു അര്‍ജുന്‍ നിര്‍മ്മിക്കുന്നത്. നൗഷാദ് ഷെറീഫ് ഛായഗ്രാഹണവും 4 മ്യൂസിക്‌സ് സംഗീതവും നിര്‍വഹിക്കുന്നു. സിനിമയിലെ താരങ്ങള്‍ ആരൊക്കെയാണെന്നുള്ളത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button