CinemaGeneralLatest NewsMollywoodNEWS

‘മാമാങ്കം’ തമിഴ്, തെലുങ്ക്, ഹിന്ദി ടീസറുകള്‍ പുറത്തിറങ്ങുന്നു

ഒക്ടോബർ നാലാം തിയ്യതിയാണ് ടീസറുകൾ റിലീസ് ചെയ്യുന്നത്

ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം.  എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റയെ ടീസറിനും പോസ്റ്ററിനും എല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മറ്റുഭാഷകളില്‍ തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസറുകളും പുറത്തുവിടാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ടീസറുകളാണ് പുറത്തിറങ്ങുന്നത്. ഒക്ടോബർ നാലാം തിയ്യതിയാണ് ടീസറുകൾ റിലീസ് ചെയ്യുന്നത്. ഹിന്ദി ടീസര്‍ രാവിലെ ഒന്‍പതിനും തെലുങ്ക് ടീസര്‍ രാവിലെ 11നും തമിഴ് ടീസര്‍ ഉച്ചയ്ക്ക് ഒന്നിനും യുട്യൂബില്‍ എത്തും. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button