CinemaLatest NewsMollywoodNEWS

ജീവിതത്തിലെ അവസാന ശ്വാസം വരെ ഈ നിമിഷം ഓര്‍മയിലുണ്ടാകുമെന്ന കുറിപ്പോടെ തെഹ്‌റാന്‍ പോചി

 

മാമാങ്കം എന്ന മമ്മൂട്ടിയുടെ സൂപ്പര്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് തെഹ്ലാന്‍ പ്രാചി. സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനും ജീത്തു ജോസഫിനുമൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ജീവിതത്തിലെ അവസാന ശ്വാസം വരെ ഈ നിമിഷം ഓര്‍മയിലുണ്ടാകുമെന്ന കുറിപ്പോടെയാണ് പ്രാചി ചിത്രം പങ്കുവച്ചിരിക്കുന്നത്.

താരം കുറിച്ചത് ഇങ്ങനെ ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ലെജന്‍ഡിനെ കണ്ടുമുട്ടി. ലാലേട്ടന്‍. ഈര്‍ജ്വസ്വലനും സുന്ദരനുമായ അദ്ദേഹത്തോട് ആരാധന തോന്നിപ്പോകും. ദീര്‍ഘനേരം നീണ്ടുനിന്നില്ലെങ്കിലും കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. മാമാങ്കം കണ്ടിരുന്നുവെന്നും തന്റെ പേര് റാം എന്ന പുതിയ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ അംഗീകാരവും പ്രചോദനവുമായിരുന്നു. എന്നാല്‍ ഇതുവരെ ഇതില്‍ അഭിനയിക്കണോ എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. തിരക്കഥ വായിച്ച ശേഷമെ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇതൊരു സ്നേഹം നിറഞ്ഞ മികച്ച ടീമാണ്. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് വളരെയധികം ഇഷ്ടവുമാണെന്നും പ്രാചി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. താരത്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകരും മലയാള സിനിമയില്‍ വലിയൊരു സ്വീകരണമാണ് താരത്തിന് ലഭിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button