CinemaGeneralLatest NewsNEWSTeasers

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ; ഹിന്ദി ടീസർ പുറത്തിറങ്ങി

ഹിന്ദിക്കു പുറമെ തമിഴിലും തെലുങ്കിലും ചിത്രം മൊഴിമാറ്റി റിലീസിനെത്തുന്നുണ്ട്

മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്റയെ ഹിന്ദി ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്റെ നിർമാതാക്കളായ കാവ്യ ഫിലിം കമ്പനിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഹിന്ദിക്കു പുറമെ തമിഴിലും തെലുങ്കിലും ചിത്രം മൊഴിമാറ്റി റിലീസിനെത്തുന്നുണ്ട്. തമിഴ്, തെലുങ്ക് ടീസറുകളും ഉടൻ പുറത്തിറങ്ങും.

എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. ഉണ്ണി മുകുന്ദന്‍, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രം നവംബർ 21ന് തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button