CinemaGeneralLatest NewsMollywoodNEWS

കോളേജിലെ സാര്‍ അഭിനയിക്കാന്‍ വന്നിരിക്കുന്നു ഇയാള്‍ക്ക് വേറെ പണിയില്ലേ: ചിരി നിറച്ച് ഇന്ദ്രന്‍സ്

ജഗദീഷ് സാറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു അധ്യാപകന്‍ എന്ന നിലയ്ക്കാണ് സെറ്റില്‍ കണ്ടിട്ടുള്ളത്‌

സിനിമയിലെന്ന പോലെ തന്റെ ജീവിത ശൈലിയിലും ഹ്യൂമര്‍ പങ്കുവയ്ക്കുന്ന നടനാണ്‌ ഇന്ദ്രന്‍സ്. മലയാളത്തിലെ പ്രമുഖ താരങ്ങളെ നോക്കി കാണുന്ന രീതിയൊക്കെ കുറിച്ച് തുറന്നു പറയുകയാണ് ഇന്ദ്രന്‍സ്. ജയറാം ജഗദീഷ്  ജഗതി ശ്രീകുമാര്‍ തുടങ്ങിയ താരങ്ങളെക്കുറിച്ചാണ് ഇന്ദ്രന്‍സ് ഒറ്റ വാക്കില്‍ മറുപടി പറയുന്നത്. ജയറാം എന്ന നടനെ താന്‍ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും തിരിച്ചും ഇങ്ങോട്ടും അദ്ദേഹം ബഹുമാനത്തോടെയാണ് തന്നോട് സംസാരിക്കാറുള്ളതെന്നും ഇന്ദ്രന്‍സ് പറയുന്നു. ജഗതി ശ്രീകുമാര്‍ എന്ന നടന്‍ തനിക്ക് വലിയ ഊര്‍ജ്ജവും ഉത്സാഹവുമാണെന്ന് തുറന്നു പറയുകയാണ് ഇന്ദ്രന്‍സ്.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍

.’പത്മരാജന്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ മുതലുള്ള പരിചയമാണ് ജയറാം സാറുമായി. ഒരുപാടു നല്ല സിനിമകള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ചെയ്യാന്‍ കഴിഞ്ഞു.അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ബഹുമാനത്തോടെ കാണുന്നവരാണ് ഞങ്ങള്‍ ഇരുവരും.  ജഗദീഷ് സാറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു അധ്യാപകന്‍ എന്ന നിലയ്ക്കാണ് സെറ്റില്‍ കണ്ടിട്ടുള്ളത്‌. ഒരു കോളേജിലെ സാര്‍ അഭിനയിക്കാന്‍ വന്നിരിക്കുന്നു ഇങ്ങേര്‍ക്ക് വേറെ വേലയില്ലേ? എന്നൊക്കെ ചിന്തിക്കാറുണ്ടായിരുന്നു. ജഗതി ചേട്ടന്‍ ഊര്‍ജ്ജവും ഉല്‍സാഹവുമാണ്. ജഗതി ചേട്ടനെ കുറിച്ച് ഓര്‍ത്താല്‍ ഒരിക്കലും ഉറക്കം വരില്ല,അത്രയ്ക്കും ഓര്‍ത്തെടുക്കാനും ചിരിക്കാനുമുള്ള കഥകള്‍ ഉണ്ടാകും. ഇന്ദ്രന്‍സ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button