GeneralLatest NewsMollywoodNEWSWOODs

കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്, റെക്കോർഡ് നമ്പറാണ്: ജഗദീഷ്

ഫോറൻസിക് സർജൻസ് ആഹാരം കഴിക്കുന്നത് മോർച്ചറിയുടെ തൊട്ട് അടുത്ത മുറിയിലിരുന്നാണ്

മലയാളികളുടെ പ്രിയ താരമാണ് ജഗദീഷ്. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘എബ്രഹാം ഓസ്‍ലർ’ എന്ന ചിത്രത്തിൽ ഫോറൻസിക് സർജനായാണ് ജഗദീഷ് എത്തുന്നത്. ജഗദീഷിന്റെ ഭാര്യ രമയും ഒരു ഫോറൻസിക് സർജൻ ആയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു അവർ ലോകത്തോട് വിടപറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും ഭാര്യ രമയെ കുറിച്ചും ഒരു പരിപാടിയിൽ ജഗദീഷ് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് തന്റെ ഭാര്യ രമയാണെന്ന് ജഗദീഷ് പറയുന്നു.

READ ALSO: ‘ഏഴാം പാതിര 7 TH മിഡ്നൈറ്റ്’: ടൈറ്റിൽ ലോഞ്ചിംഗ് സോഫിയ പോൾ നിർവ്വഹിച്ചു.

ജഗദീഷ് പങ്കുവച്ചത് ഇങ്ങനെ,

‘ എനിക്ക് കഥാപരമായി പറയാൻ പറ്റില്ല. അല്ലാതെ എനിക്ക് ഒരു ഇമോഷൻ വെച്ചിട്ട് സംസാരിക്കാൻ പറ്റും. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്. റെക്കോർഡ് നമ്പറാണ്. ഇരുപത്തിനായിരത്തിൽപരം പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ട്. അതിലെ ഇമോഷൻസ് ഭീകരമാണ്. സാധാരണ സർജൻമാരെ പോലെയല്ല ഇവർ ഇത് ചെയ്യുന്നു… ഇതിൽ സത്യം എന്താണെന്ന്‌ വേർതിരിക്കുന്നു. ഇതിൽ ചില കാര്യങ്ങൾ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. കാരണം പ്രെഗ്നന്റ് ലേഡീസ് ആക്സിഡന്റലി മരിക്കുമ്പോൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വയറിൽ കുട്ടിയുമുണ്ടാവും. അതിന്റെ ഇമോഷൻസ് വൈകുന്നേരം വന്നിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്.

ഫോറൻസിക് സർജൻസ് ആഹാരം കഴിക്കുന്നത് മോർച്ചറിയുടെ തൊട്ട് അടുത്ത മുറിയിലിരുന്നാണ്. എനിക്ക് അതിനകത്തോട്ട് കടക്കാൻ തന്നെ പേടിയാണ്. എന്റെ കുട്ടികൾ നേരത്തെ സ്‌കൂൾ വിട്ടുവരുമ്പോൾ രമയുടെ ഫോറൻസിക് സർജൻസിനായുള്ള റൂമിൽ പോയി റിലാക്സ് ചെയ്യും. പക്ഷെ എനിക്ക് അത് പറ്റില്ല. അതിനകത്ത് ഇരിക്കാൻ എനിക്ക് മടിയാണ്. എന്റെ ഈ സിനിമയിലെ കഥാപാത്രത്തിനും അതിന്റെതായ ഇമോഷൻസുണ്ട്. അത് എന്താണെന്ന് മനസ്സിലാകണമെങ്കിൽ സിനിമ കാണണം. എന്റെ ക്യാരക്ടറുമായിട്ട് എന്റെ ഭാര്യയുടെ പ്രൊഫഷൻ എത്രത്തോളം ചേർന്നിരിക്കുന്നുവെന്ന് സിനിമ കാണുമ്പോഴേ നിങ്ങൾക്ക് മനസിലാവു. ജീവിച്ചിരുന്നെങ്കിൽ എന്റെ ഈ മാറ്റം കണ്ടിട്ട് ഏറ്റവും അധികം സന്തോഷിക്കുമായിരുന്നത് രമയാണ്. അതിൽ എനിക്ക് യാതൊരു സംശയവുമില്ല. ഞാൻ ഇപ്പോൾ ചെയ്യുന്ന പോലെയുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്ത് കാണാനായിരുന്നു രമ ആഗ്രഹിച്ചിരുന്നത്.’- ജഗദീഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button