CinemaComing Soon

സാജിദ് യഹിയയുടെ ഖൽബ് ജനുവരി പന്ത്രണ്ടിന്

സമീപകാലത്ത് ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ലൗ സ്റ്റോറിയാണ് ഖൽബ്. പതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അണിനിരത്തി അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്. സാജിദ് യഹിയ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഫ്രാഗ്‌രന്റ് നേച്ചർ ഫിലിം കിയേഷൻസിന്റെ ബാനറിൽ വിജയ് ബാബുവാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു.

എന്നും പുതുമയും വ്യത്യസ്ഥവുമായ പ്രമേയങ്ങളും അവതരിപ്പിച്ചു പോരുന്ന ഫ്രൈഡേ ഫിലിംസിന്റെ വൈവിദ്ധ്യമാർന്ന ഒരു ചിത്രമായിരിക്കും ഖൽബ്. തീവ്രപ്രണയം ഏതറ്റം വരേയും പോകും എന്നതാണ് സംവിധായകനായ സാജിദ് യഹിയ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്. എൺപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം, വ്യത്യസ്ഥമായ ലൊക്കേഷനുകൾ, ഒരു ഡസനോളം വരുന്ന ഗാനങ്ങൾ, അര ഡസനോളം വരുന്ന സംഘട്ടനങ്ങൾ, ഹൃദ്യമായ മുഹൂർത്തങ്ങൾ, ഒപ്പം നർമ്മത്തിന്റെ മേമ്പൊടിയുമൊക്കെച്ചേർന്ന ക്ലീൻ എന്റർടൈനറായിരിക്കും ഈ ചിത്രം.

ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു നാടിന്റെ നേർക്കാഴ്ച്ചയുടെ പ്രതീകം കൂടിയാണ്. പുതുമുഖം രഞ്ജിത്ത് സജീവും, നെഹാ നസ്‌ലിനുമാണ് നായകനും നായികയും. ഈ ചിത്രം മലയാള സിനിമക്ക് രണ്ട് അഭിനേതാക്കളെക്കൂടി സമ്മാനിക്കുമെന്നുറപ്പ്.
സിദ്ദിഖും ലെനയും ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപത്തിയഞ്ചോളം തെരഞ്ഞെടുത്ത പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

ജാഫർ ഇടുക്കി, അബു സലിം, ചാലി പാലാ, സരസ ബാലുശ്ശേരി, ആതിരാ പൂട്ടൽ, മനോഹരി ജോയ്, ശീധന്യ, കാർത്തിക് ശങ്കർ എന്നിവര ഇക്കൂട്ടത്തിലെ പ്രധാന താരങ്ങളാണ്. ഗാനങ്ങൾ – സുഹൈൽ കോയ, സംഗീതം – പ്രകാശ് അലക്സ്, നിഹാൽ, വിമൽ, ഛായാഗ്രഹണം – ഷാരോൺ ശ്രീനിവാസ്, എഡിറ്റിംഗ് – അമൽ മനോജ്, കലാസംവിധാനം – അനീസ് നാടോടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി.സുശീലൻ, ഫോട്ടോ – വിഷ്ണു എസ്.രാജൻ.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button