CinemaLatest NewsMollywoodWOODs

വിഷമിക്കരുത്, നിനക്ക് ഇനിയൊരു ഇന്നിങ്സ് കൂടിയുണ്ടെന്ന് മമ്മൂക്ക ധൈര്യം തന്നു, പൃഥിരാജ് കൂടെ നിന്നു: ജ​ഗദീഷ്

ഇനി ലോണിന്റെ ആവശ്യം ഉണ്ടാകില്ലെന്ന് പൃഥിരാജ്

അടുത്തിടെ നടൻ ജ​ഗദീഷ് ചെയ്ത വേഷങ്ങൾ എല്ലാം ശ്രദ്ധ നേടിയിരുന്നു. ഇനിയൊരു ഇന്നിങ്സ് കൂടിയുണ്ടെന്ന് മമ്മൂക്ക പറഞ്ഞതിനെക്കുറിച്ചാണ് ജ​ഗദീഷ് പറയുന്നത്. മമ്മൂട്ടിക്ക് ശേഷം റോഷാക്കിലേക്ക് അടുത്തതായി കാസ്റ്റ് ചെയ്തത് തന്നെയാണ്, അഷ്റഫ് എന്ന പോലീസുകാരന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ.

ആ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെയാണ് മലയാള സിനിമയിൽ നിനക്ക് ഇനിയൊരു ഇന്നിങ്സ് കൂടിയുണ്ടെന്ന് മമ്മൂക്ക പറയുന്നത്. അത് കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ജ​ഗദീഷ്. കൂടാതെ അത് കഴിഞ്ഞ് പോയത് കാപ്പയിലേക്കായിരുന്നു.

മകൾക്ക് വീട് വാങ്ങാൻ ലോണിനെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ, ചേട്ടൻ മുടി വെട്ടി നരയിടാൻ തുടങ്ങിയില്ലേ, ഇനി ലോണിന്റെ ആവശ്യം ഉണ്ടാകില്ലെന്ന് പൃഥിരാജ് പറഞ്ഞു. അവർ രണ്ടുപേരും പറഞ്ഞത് ഏറെക്കുറെ സത്യമായിക്കൊണ്ടിരിക്കുന്നുവെന്നും നടൻ.

shortlink

Related Articles

Post Your Comments


Back to top button