CinemaGeneralLatest NewsMollywoodNEWS

വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹന്‍ലാല്‍ ; ‘ചിത്രം’ സിനിമയുടെ രണ്ടാം ഭാഗമെന്ന് റിപ്പോർട്ടുകൾ

ചിത്രം അടുത്ത വര്‍ഷത്തോടെ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം

ജിത്തു ജോസഫ് സംവിധാനം ചെയ്‌ത ആദി എന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ സിനിമ.  ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്ന ആദിയ്ക്ക് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും പ്രണവ് നായകനായിട്ടെത്തി. എന്നാൽ ഈ ചിത്രം പ്രതീക്ഷിച്ച പോലെ വിജയിച്ചില്ലെങ്കിലും ഇനി വരാനിരിക്കുന്നത് താരത്തിന്റയെ ഒരു കിടിലൻ ചിത്രമാണ്.

മലയാളികളുടെ പ്രിയ നടൻ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവ് ഇനി നായകനായി എത്തുന്നത്. സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷത്തോടെ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കമെന്നുമാണ് അറിയുന്നത്

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് രസകരമായ മറ്റു ചില വിവരങ്ങളും പുറത്ത് വരുന്നുണ്ട്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റായ ‘ചിത്രം’ ത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഈ സിനിമ ഒരുക്കുന്നതെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാവുമെന്നാണ് അറിയുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദര്‍ശനും കീര്‍ത്തി സുരേഷും നായികയാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട് ,എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button