CinemaGeneralLatest NewsMollywoodNEWS

ഫഹദ്, ജോജു, ദിലീഷ് പോത്തന്‍ ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നു

സിനിമ ഒരു ക്രൈം ഡ്രാമയായാണ് അണിയിച്ചൊരുക്കുന്നത്

സഹീദ് അറാഫത്തിന്റയെ സംവിധാനത്തിൽ ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. ‘ തങ്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റയെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്‌കരനാണ്. സിനിമ ഒരു ക്രൈം ഡ്രാമയായാണ് അണിയിച്ചൊരുക്കുന്നത്.

വര്‍ക്കിങ്ങ് ക്ലാസ് ഹീറോയുടേയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റേയും ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, രാജന്‍ തോമസ്, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

ദിലീഷ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്…………………

പ്രിയപ്പെട്ടവരെ…

ഞങ്ങളുടെ രണ്ടാമത്തെ നിര്‍മ്മാണ സംരഭമാണ് തങ്കം . ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി ചേര്‍ന്ന് തന്നെ.

വളരെ കാലമായുള്ള സുഹൃത്തും സഹപ്രവര്‍ത്തകനുമായുള്ള അറാഫത്താണു തങ്കം സംവിധാനം ചെയ്യുന്നത്.

തങ്കം ഒരു ക്രൈം ഡ്രാമയാണ്. ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു . അണിയറക്കാര്‍ നിങ്ങള്‍ക്ക് മുന്‍ പരിചയമുള്ളവര്‍ തന്നെ. അടുത്ത വര്‍ഷം ചിത്രം റിലീസിനെത്തും.
സ്‌നേഹം, നന്ദി.

shortlink

Related Articles

Post Your Comments


Back to top button