CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയ്ക്ക് പകരം ഫഹദ്, ശോഭനയ്ക്ക് പകരം നസ്രിയ ; കാണാമറയത്ത് റീമേക്ക് ചെയ്യുന്നതിനെ കുറിച്ച്  അനന്ദ പത്മരാജന്‍ പറയുന്നു

ഫേസ്ബുക്കിലുടെ പുറത്ത് വിട്ട കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം പറയുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്‌ത്‌ 1984 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘കാണാമറയത്ത്’. ചിത്രത്തിന് കഥയും തിരക്കഥയു സംഭാഷണവുമൊരുക്കിയത് പത്മരാജനായിരുന്നു.  മമ്മൂട്ടിയ്‌ക്കൊപ്പം ശോഭനയും റഹ്മാനുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു അനാഥാലയാത്തില്‍ വളര്‍ന്ന പെണ്‍കുട്ടിയും അവളെ സ്‌പോണ്‍സര്‍ ചെയ്ത ആളുടെയും കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഇപ്പോഴിതാ പത്മരാജന്റെ മകന്‍ അനന്ദ പത്മരാജന്‍ കാണാമറയത്ത് റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് പറയുകയാണ്. ഫേസ്ബുക്കിലുടെ പുറത്ത് വിട്ട കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം………………………………

ഇന്നലെ എന്റെ ഒരു കസിൻ സിസ്റ്റർ വാട്സാപ്പിൽ ചോദിച്ചു ” എന്തു കൊണ്ട് കാണാമറയത്ത് റിമേക്ക് ചെയ്തു കൂടാ? മമ്മൂട്ടി – ശോഭന കഥാപാത്രങ്ങൾ ആര് ചെയ്യും?”

ഒരു കൗതുകത്തിന് ഞാൻ കുറിച്ചു ” ഫഹദ് – റെജീഷ വിജയൻ അല്ലെങ്കിൽ ഫഹദ് – നസ്റിയ .അപ്പോൾ കഥാ സാമ്യമില്ലെങ്കിലും സമാനമായ നിഷ്കളങ്കരായ ചില കഥാപാത്രങ്ങളിലേക്കു മനസ്സു പോയി .ഷെർളിയുടെ അതേ ചപലതയുമായി പിണങ്ങിക്കളിക്കുന്ന ഓം ശാന്തി ഓശാന, ബാംഗ്ളൂർ ഡേയ്സ്, എന്ന ചിത്രങ്ങളിലെ നായികമാർ .( നസ്റിയ)

ഞാൻ ചുമ്മാ കാട് കയറി ചിന്തിച്ചു .റോയ് തോമസായി ചില സാധുതകൾ – ബിജു മേനോൻ? ജോജു മാള? കുറേ കൂടി ഒരു ക്ളാസ്സി, ഹിന്ദുസ്ഥാനി സംഗീതം പശ്ചാത്തലത്തിൻ മുരളി(ഗോപി) ?
മനസ്സ് അപ്പോൾ പുതിയ മേച്ചിൽവാടികൾ തേടി .എന്ത് കൊണ്ട് രണ്ടാഴ്ച്ച മുമ്പ് പോയ സിംല – നർഖണ്ഡ പ്രദേശങ്ങളിൽ വെച്ചായി കൂടാ? അവിടുത്തെ ആപ്പിൾ ഓർച്ചാണ്ടുകളുടെ പശ്ച്ചാത്തലത്തിൽ .പഞ്ചാബ് മുഖ്യമന്ത്രി ക്യാ. അമരീന്ദർ സിംഗിന്റെ ആപ്പിൾ തോട്ടത്തിന്റെ പുറം കാഴ്ച്ച മനസ്സിൽ .അവിടെ മഞ്ഞ് മൂടിയ ഒരു മൊണാസ്റ്ററിയും അമ്മമാരുടെ ഓർഫനെജും. അന്തേവാസിയായ മലയാളി പെൺകുട്ടിയെ വളർത്തുന്ന സിംലയിലെ അദൃശ്യനായ സ്പോൺസററും.പിന്നെ മൺ കൊട്ടാരം സൃഷ്ടിച്ചിട്ടുടച്ച് കളയുന്ന ഒരു കുട്ടിയെ പോലെ “എന്തിന്? ” എന്ന ചിരിയോടെ ആ ചിന്തയുടച്ചു .

അപ്പൊ മറ്റൊരു ചിന്ത ,കിറുക്കൻ ചിന്ത ,എന്തു കൊണ്ട് മമ്മുട്ടി സാർ തന്നെ വീണ്ടും റോയിച്ചൻ ആയിക്കൂടാ! “കൊച്ച് കഴ്വേറ്ടെ മോളെ , നല്ല പ്രായത്തീ പെണ്ണ് കെട്ടീരുന്നേൽ ഇപ്പൊ നിന്റെ പ്രായത്തിലൊരു മോളെനിക്കൊണ്ടായേനെം” എന്ന ഡയലോഗ് “.. നല്ല പ്രായത്തിപ്പെണ്ണ് കെട്ടീരുന്നേൽ ഇപ്പൊ നിന്റെ പ്രായത്തിലൊരു കൊച്ചുമോളെനിക്കൊണ്ടായേനെം” എന്ന് മാറ്റിയാൽ പോരെ ?!

എല്ലാ ചിന്തയും ദൂരെ മാറ്റി ,ഉറക്കെച്ചിരിക്കുമ്പോഴും ഒന്നോർത്തു, ആ സംഭാഷണങ്ങളുടെ ദീപ്തിയും ,ഗരിമയും അത്രത്തോളം മറ്റാരിലും ഒക്കില്ല ( ചന്തുവിന് പകരം മറ്റൊരാളില്ലല്ലൊ !) ആ വർഷത്തെ മികച്ച നടൻ ,മികച്ച തിരക്കഥ ( സംസ്ഥാന അവാർഡ് കാണാമറയത്ത് ആയിരുന്നു)

shortlink

Post Your Comments


Back to top button