CinemaGeneralLatest NewsMollywoodNEWS

‘ദശമൂലം ദാമുവിന് ഇതൊക്കെ സോ സിംപിൾ’ ; വിമാനം പറത്തി സുരാജ് വെഞ്ഞാറമൂട്

ഏറെ നേരം പറന്നതിന് ശേഷമാണ് താരം വിമാനം ലാൻഡ് ചെയ്തത്

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡിയും സീരിയസ് വേഷങ്ങളും ഒരുപോല വഴങ്ങുന്ന താരം ഇനി വെറും സുരാജല്ല, വിമാനം പറത്തിയ നടനാണ്. അമേരിക്കയിൽ വെച്ച് വിമാനം പറത്തുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദശമൂലം ദാമുവിന് ഇതൊക്കെ സോ സിംപിൾ എന്ന ക്യാപ്ഷനോടെയാണ് താരം വിഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിമാനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന താരം മലയാളിയായ പൈലറ്റിന്റെ നിർദേശം അനുസരിച്ചാണ് പ്രവർത്തിച്ചത്. ഏറെ നേരം പറന്നതിന് ശേഷമാണ് താരം വിമാനം ലാൻഡ് ചെയ്തത്. മനോഹരമായ കാഴ്ചകളാണ് ആകാശത്ത് നിന്ന് ഭൂമിയിലേക്ക് നോക്കുമ്പോൾ എന്ന് വിമാനത്തിലിരുന്നുകൊണ്ട് സുരാജ് പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button