GeneralLatest NewsMollywoodNEWSWOODs

മുഹമ്മദ് മുസ്തഫയുടെ പുതിയ ചിത്രം: സുരാജ് വെഞ്ഞാറമൂട് നായകൻ

ഉപ്പും മുളകിന്റേയും രചയിതാവ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.

കപ്പേളയുടെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം നടൻ കൂടിയായ മുഹമ്മദ് മുസ്തഫ സംവാധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം  2024 ജനുവരി മൂന്ന് ബുധനാഴ്ച്ച തിരുവനന്തപുരത്താരംഭിക്കുന്നു. തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയം റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ നിർവ്വഹിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാലാ പാർവ്വതി. കനി കുസൃതി. ഹൃദ്യം ഹാറൂൺ. കണ്ണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ പുതുമുഖങ്ങളെ കണ്ടെത്തി രണ്ടാഴ്ച്ചയോളം നീണ്ടു നിന്ന പരിശീലന ക്ലാസ്സും നടത്തിയാണ് ഇവരെ ക്യാമറക്കു മുന്നിലെത്തിക്കുന്നത്. കേരളത്തിലെ പ്രമുഖ ചലച്ചിത നിർമ്മാണ വിതരണ സ്ഥാപനമായ എച്ച്.ആർ. പിക്ച്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏറെ ജനചിയ പരമ്പരയായ ഉപ്പും മുളകിന്റേയും രചയിതാവ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.

read also: വരുന്നൂ ‘വരാഹം’ : സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

സംഗീതം- മിഥുൻ മുകുന്ദ്
ഛായാഗ്രഹണം – ഫാസിൽ നാസർ
എഡിറ്റിംഗ് – ചമൻചാക്കോ,
കലാസംവിധാനം – ശ്രീനു കല്ലേരിൽ
മേക്കപ്പ് റോണക്സ് സേവ്യർ
കോസ്റ്റ്യും. ഡിസൈൻ – നിസ്സാർ റഹ്മത്ത്.
ആക്ഷൻ. പി.സി. സ്റ്റണ്ട്സ്.
എക്സിക്കുട്ടീവ് പ്രെഡ്യൂസർ – റോണി സഖറിയ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – മനോജ്.എൻ. ശീജേഷ് ചിറ്റാഴ
പ്രൊഡക്ഷൻ കൺട്രോളർ. ജിത്ത് പിരപ്പൻ കോട്.
തിരുവനന്തപുരത്തിനു പുറമേ മധുര, തെങ്കാശി ബാംഗ്ളൂർ എന്നിവിടങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button