GeneralLatest NewsMollywoodNEWSWOODs

വരുന്നൂ ‘വരാഹം’ : സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം സനല്‍ വി ദേവനാണ് സംവിധാനം ചെയ്യുന്നത്

ഗരുഡന്റെ വിജയത്തിന് പിന്നാലെ മലയാളത്തിന്റെ ആക്ഷൻ താരം സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ വരാഹം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം സനല്‍ വി ദേവനാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കാവല്‍ എന്ന ചിത്രത്തിന്റെ സഹ സംവിധായകനുമായിരുന്നു സനല്‍ വി ദേവൻ.

read also: ‘ആട് ആന്റണി’ എന്നാണ് കുറേക്കാലം എല്ലാവരും വിളിച്ചിരുന്നത്: വിമർശനത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ്

സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. മാവെറിക്ക് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന്റെ ബാനറില്‍ വിനീത് ജെയ്‌നും സഞ്ജയ് പടിയൂര്‍ എന്റര്‍ടൈൻമെന്റിന്റെ ബാനറില്‍ സഞ്ജയ് പടിയൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കഥ – ജിത്തു.കെ.ജയൻ.-മനു സി. കുമാർ.
തിരക്കഥ – മനു.സി. കുമാർ.
സംദീതം -രാഹുൽ രാജ്
ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി.
എഡിറ്റിംഗ്‌ – മൺസൂർ മുത്തുട്ടി.
കലാസംവിധാനം – സുനിൽ.കെ.ജോർജ്
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റും – ഡിസൈൻ – നിസ്സാർ റഹ്മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ –സ്യമന്തക്പ്രദീപ്.
അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി.
നിശ്ചല ഛായാഗ്രഹണം -നവീൻ മുരളി.
ലൈൻ പ്രൊഡ്യൂസർ -ആര്യൻ സന്തോഷ്.
കോ- പ്രൊഡ്യൂസർ – മനോജ് ശ്രീകാന്ത
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – രാജാസിംഗ്, കൃഷ്ണകുമാർ ‘
പ്രൊഡക്ഷൻ കൺട്രോളേഴ്സ് -പൗലോസ് കുറുമുറ്റം,ബിനു മുരളി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഭിലാഷ് പൈങ്ങോട്.
കൊച്ചി, അങ്കമാലി, പാലക്കാട് എന്നിവിടങ്ങളിലായ) ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

പിആർഒ : വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button