GeneralLatest NewsMollywoodNEWSWOODs

‘ആട് ആന്റണി’ എന്നാണ് കുറേക്കാലം എല്ലാവരും വിളിച്ചിരുന്നത്: വിമർശനത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ്

വളരെ കഷ്ടപ്പെടുന്ന വ്യക്തിയാണ്.

മലയാളത്തിന്റെ ഹിറ്റ് സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. താരത്തിന്റെ അഭിപ്രായപ്രകടനങ്ങൾ പലപ്പോഴും വിവാദമാകാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു നടൻ ആന്റണി വർഗീസിനെതിരെ ഉയർത്തിയ ആരോപണം. ആന്റണി വർഗീസ് പ്രൊഫഷണലില്ലായ്മ കാണിച്ചത് കൊണ്ടാണ് അന്ന് വിമർശിച്ചതിന് ജൂഡ് പറയുന്നു. ഇപ്പോഴിതാ തന്നെ ആട് ആന്റണി എന്ന് വിളിച്ചവരെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ.

READ ALSO: ഹിന്ദുത്വത്തെകൂട്ട് പിടിച്ചു വളരുന്നതിനേക്കാൾ നല്ലത് കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നത്: മറുപടിയുമായി ഉണ്ണി മുകുന്ദൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

പറയുന്ന കാര്യത്തിൽ ചിലപ്പോൾ സത്യമുണ്ടാകും. പക്ഷെ ധൃതി പിടിച്ചാണ് ഞാനെല്ലാ കാര്യങ്ങളും ചെയ്യുക. ജീവിതത്തിലായാലും അങ്ങനെയാണ്. എനിക്കൊരു കാര്യം ചെയ്യണമെന്ന് തോന്നിയാൽ ചെയ്ത് കഴിഞ്ഞിട്ടായിരിക്കും പറയുക. വളരെ വേ​ഗത്തിൽ മനസിൽ തോന്നിയ കാര്യം ഞാൻ പോസ്റ്റ് ചെയ്യും.

ഒരു ഉദാഹരണം പറഞ്ഞാൽ ഓം ശാന്തി ഓശാനയ്ക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയ സമയത്ത് നിവിൻ പോളിക്ക് എന്തിന് സ്റ്റേറ്റ് അവാർഡ് കൊടുത്തു, നസ്രിയക്ക് എന്തിന് സ്റ്റേറ്റ് അവാർഡ് കൊടുത്തു എന്ന രീതിയിൽ കുറേ കമന്റുകൾ കണ്ടു.

ഞാനതിന് മറുപടിയെന്നോണം പോസ്റ്റ് ഇട്ടു. വളരെ കഷ്ടപ്പെടുന്ന വ്യക്തിയാണ്. ദൈവം തരുന്നൊരു സമ്മാനമായി ഇതിനെ കൂ‌ട്ടിയാൽ മതിയെന്നാണ് പോസ്റ്റിൽ ഞാൻ ഉദ്ദേശിച്ചത്. ടൈപ്പ് ചെയ്ത് വന്നപ്പോൾ ഏറ്റവും അവസാനം ഇനിയെന്തെങ്കിലും പ്രതിഷേധം ഉണ്ടെങ്കിൽ പോയി ആട്ടിൻപാൽ കുടിച്ച് ഉറങ്ങിക്കോ എന്ന് കൂട്ടിച്ചേർത്തു. അതിന് മുമ്പ് പറഞ്ഞതിന്റെ എല്ലാ പ്രസക്തിയും അവസാനത്തെ വരി കളഞ്ഞു. ഇതിനു ശേഷം ആട് ആന്റണി എന്നാണ് കുറേക്കാലം എല്ലാവരും വിളിച്ചിരുന്നത്. ഞാൻ തന്നെ വരുത്തിവെക്കുന്ന മണ്ടത്തരങ്ങളാണ്’- മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button