CinemaGeneralLatest NewsMollywoodNEWSUncategorized

സിനിമയില്‍ നായകനായി തുടരാന്‍ കഴിഞ്ഞില്ല : കാരണം പറഞ്ഞു സായ്കുമാര്‍

എന്നെ തേടി വരുന്ന ആരെയും നിരാശരാക്കി മടക്കാന്‍ മനസ്സ് അനുവദിക്കില്ല

മലയാള സിനിമയില്‍ നല്ലൊരു തുടക്കം ലഭിച്ചിട്ടും പിന്നീട്  നായകനാകാന്‍ കഴിയാതെ പോയ താരമാണ് സായ്കുമാര്‍ സിദ്ധിഖ് ലാല്‍ ടീമിന്റെ ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തില്‍ ബാലകൃഷ്ണന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു സായ്കുമാറിന്റെ തുടക്കം, എന്നാല്‍ പിന്നീടു വില്ലന്‍ വേഷങ്ങളിലേക്ക് വഴിമാറിയ സായ്കുമാറിനു ഒരു സൂപ്പര്‍ താര ഇമേജ് സിനിമയില്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല.അതിന്റെ കാരണത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സായ്കുമാര്‍.

‘ ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെ സ്വപ്ന തുല്യമായ തുടക്കമാണ്‌ ലഭിച്ചത്. ഫാസില്‍ സാറിന്റെ പിന്തുണയോടെ കിട്ടിയ ആ വിജയം നിലനിര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ല. സിനിമ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ച പറ്റി. സംവിധായകനാകാന്‍ അവസരം തേടി നില്‍ക്കുന്ന ഏതെങ്കിലും ഒരു കുട്ടന്‍ വരും. എനിക്ക് തരാന്‍ ഒരാള്‍ ഉണ്ടായത് കൊണ്ടാണല്ലോ ഞാന്‍ ഈ നിലയില്‍ എത്തിയത് എന്ന ചിന്ത കൊണ്ട് എന്നെ തേടി വരുന്ന ആരെയും നിരാശരാക്കി മടക്കാന്‍ മനസ്സ് അനുവദിക്കില്ല. അങ്ങനെ ആ കുട്ടന്റെ സിനിമയില്‍ അഭിനയിക്കും അതൊരു ദുരന്തമാകും. ആദ്യ കുട്ടന്‍ തന്ന പണി മറന്നു. അടുത്ത കുട്ടന് അവസരം കൊടുക്കാന്‍ ഇറങ്ങും. അങ്ങനെ കുറെ കുട്ടന്മാരെ കരകയറ്റാന്‍ നോക്കി. എന്റെ ഭാവി അധോഗതിയായി. മനസ്സില്‍ ഇങ്ങനെയൊരു കഥാപാത്രമുണ്ടെന്നും അത് ചെയ്യണമെന്നും അടുത്ത സുഹൃത്തുക്കളോട് പോലും പറയാറില്ല. അത് എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്’. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സായ്കു’മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button