സിനിമാ ജീവിതത്തിലെ നല്ല കുറിച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തിരിക്കുകയാണ് നടൻ ബാബു ആന്റ്ണി. സുകുവേട്ടനൊപ്പം അഭിനയിച്ചത് പോലെ തന്നെയാണ് പൃഥ്വിരാജിനൊപ്പം അഭിനയിച്ചെതെന്നാണ് ബാബു ആന്റ്ണി പറയുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ എസ്രയില്‍ റബ്ബി ഡേവിഡ് ബെന്യാമിന് എന്ന കഥാപാത്രമായിട്ടാണ് ബാബു ആന്റണി എത്തിയത്.
തനിക്ക് സിനിമയുമായുള്ള ബന്ധം വളര്‍ത്തിയത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആണെന്നും താന്‍ നായകനായി അഭിനയിച്ച പല ചിത്രങ്ങളിലും സുകുമാരന്‍ പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ മൂന്ന് തലമുറയ്ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണ്. അഭിനയ ജീവിതത്തില്‍ നിന്നും വിരമിക്കുന്നതിന് മുന്‍പ് ഒരു തലമുറയോടൊപ്പം കൂടി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. സുകുവേട്ടനൊപ്പം അഭിനയിച്ചതുപോലെ പൃഥ്വിരാജിനൊപ്പം അഭിനയിച്ചത് നല്ലൊരു അനുഭവം ആണ് ബാബു ആന്റ്ണി പറയുന്നു.
പൂനയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ബാബു ആന്റണി പിന്നീട് നാട്ടിലേക്ക് എത്തുന്നത് എസ്രയുടെ ഷൂട്ടിങ്ങിനാണ്.
Post Your Comments