GeneralLatest NewsMollywood

ഞാൻ കടുത്ത മദ്യപാനിഎന്നാണ് പലരുടെയും ധാരണ; 18 വർഷമായി മദ്യപാനം നിർത്തിയിട്ടെന്ന് സായികുമാര്‍

ചിലർ പരിചയഭാവത്തിൽ വന്ന് അച്ഛനെ പറ്റി പറയും,

മലയാളത്തിന്റെ സുന്ദരന്‍ വില്ലന്മാരില്‍ ഒരാളാണ് സായികുമാര്‍. നടി ബിന്ദു പണിക്കരുമായുള്ള വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോകുകയാണ് താരം. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാധ്യമത്തിനു അഭിമുഖം നല്‍കിയിരിക്കുകയാണ് സായി കുമാര്‍.

കടുത്ത മദ്യപാനിയാണ് താനെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളോട് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ.. ‘‘ജീവിതത്തിലും കരിയറിലും ചെയ്യാത്ത കാര്യങ്ങൾക്കാണ് കൂടുതൽ പഴി കേട്ടത്. 18 വർഷമായി മദ്യപാനം നിർത്തിയിട്ട്, വല്ലപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബിയർ കഴിക്കും, അതിനപ്പുറമില്ല. എന്നിട്ടും പലരുടെയും ധാരണ ഞാൻ കടുത്ത മദ്യപാനി എന്നാണ്. അഭിനയിച്ചു തുടങ്ങിയ കാലത്തും ഇങ്ങനെയായിരുന്നു. .

ചിലർ പരിചയഭാവത്തിൽ വന്ന് അച്ഛനെ പറ്റി പറയും, ‘കുണ്ടറയിൽ വച്ച് ഞാനും കൊട്ടാരക്കര സാറും നന്നായി ഒന്ന് കൂടിയിട്ടുണ്ട്…’ എന്നൊക്കെ. അവരൊന്നും ചിലപ്പോൾ അച്ഛനെ നേരിട്ടു പോലും കണ്ടിട്ടുണ്ടാകില്ല. അവർ പറയുന്നയത്ര മദ്യം അച്ഛൻ കുടിച്ചു തീർക്കണമെങ്കിൽ അദ്ദേഹം വല്ല അതിമാനുഷനോ മറ്റോ ആകണം. മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ കഥകൾ പടച്ചുവിടുന്നത് പലർക്കും രസമാണ്…’’

shortlink

Related Articles

Post Your Comments


Back to top button