CinemaGeneralLatest NewsMollywoodNEWS

പഴകാല സിനിമയിലെ സുന്ദര മുഖം ഓര്‍മ്മപ്പെടുത്തി സുരേഷ് ഗോപി:കൈനീട്ടി സ്വീകരിച്ച് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ തന്റെ പഴയകാലത്തെ ഒരു സുന്ദരമുഖം ആരാധകര്‍ക്ക് സമ്മാനിച്ച്‌ കൊണ്ട് സുരേഷ് ഗോപി വീണ്ടും മാസ് പരിവേഷം സൃഷ്ടിക്കുകയാണ്

ഒരുകാലത്ത് മലയാള സിനിമയുടെ അമരത്ത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തിളങ്ങി നിന്ന സൂപ്പര്‍ താരമായിരുന്നു സുരേഷ് ഗോപി. മാസ് സിനിമകളില്‍ ഇടിമുഴക്കത്തിന്റെ പ്രകമ്പനത്തോടെ സുരേഷ് ഗോപി നിറഞ്ഞു നിന്നപ്പോള്‍ പ്രേക്ഷകര്‍ മലയാളത്തിലെ പുതിയ സൂപ്പര്‍ ഹീറോയെ കണ്ടെത്തുകയായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് സുരേഷ് ഗോപി എത്തുന്നതോടെ മലയാളത്തില്‍ നിന്ന് മാറി നിന്ന പ്രേക്ഷകരുടെ ഇഷ്ട നായക മുഖമാണ് വീണ്ടും മടങ്ങി വരുന്നത്.

സോഷ്യല്‍ മീഡിയയില്‍ തന്റെ പഴയകാലത്തെ ഒരു സുന്ദരമുഖം ആരാധകര്‍ക്ക് സമ്മാനിച്ച്‌ കൊണ്ട് സുരേഷ് ഗോപി വീണ്ടും മാസ് പരിവേഷം സൃഷ്ടിക്കുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രണ്ടാംഭാവം’ എന്ന ചിത്രത്തിലെ ഒരു സ്റ്റില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപി തന്റെ പഴയകാല ഓര്‍മ്മകള്‍ വീണ്ടും പുതുക്കിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രണ്ടാംഭാവം’ 2001-ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു. തിയേറ്ററില്‍ വിജയം കാണാതെ പോയ ചിത്രം പിന്നീടു മിനിസ്ക്രീനിലും സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു, രഞ്ജന്‍ പ്രമോദ് ആദ്യമായി തിരക്കഥയെഴുതിയ ചിത്രം കൂടിയായിരുന്നു ‘രണ്ടാംഭാവം’. സുരേഷ് ഗോപി ഡബിള്‍ റോളിലെത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ്‌ പുത്തഞ്ചേരി-വിദ്യാസാഗര്‍ ടീമായിരുന്നു ഗാനങ്ങള്‍ ഒരുക്കിയത്.

shortlink

Related Articles

Post Your Comments


Back to top button