CinemaGeneralLatest NewsMollywoodNEWS

മെഗാ ഹിറ്റ് സംവിധായകന്റെ ചിത്രത്തില്‍ മമ്മൂട്ടി : കയ്യടിച്ച് ആരാധകര്‍

സമീപകാലത്ത് ജോഷി ചെയ്തു ഹിറ്റാക്കിയ 'പൊറിഞ്ചു മറിയം ജോസി'നു പിന്നാലെ മറ്റൊരു ജോഷി ചിത്രം പ്രഖ്യാപിക്കുമ്പോള്‍ പ്രേക്ഷകരും ആകംശയിലാണ്

മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ എഴുതി ചേര്‍ത്ത കൂട്ടുകെട്ടാണ് ജോഷി മമ്മൂട്ടി ടീം. മമ്മൂട്ടിയുടെ സൂപ്പര്‍ താര ഗ്രാഫ് ഉയരുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ജോഷി ചിത്രങ്ങള്‍ ഇന്നും മലയാളത്തിലെ മെഗാ ഹിറ്റ് സിനിമകളാണ്. ‘ന്യൂഡല്‍ഹി’യും ‘നിറക്കൂട്ട്‌’മൊക്കെ നൂറും ഇരുന്നൂറും ദിവസങ്ങള്‍ പിന്നിട്ട അക്കാലത്തെ ഇന്റസ്ട്രി ഹിറ്റുകള്‍ ആയിരുന്നു. ‘പോത്തന്‍ വാവ’യ്ക്ക് ശേഷം മമ്മൂട്ടി ജോഷി ടീം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ്‌ സിനിമാസുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘പൊറിഞ്ചു മറിയം ജോസി’നു മുന്‍പേ തന്നെ ജോഷി ഒരു മമ്മൂട്ടി പ്രോജക്റ്റ് പ്ലാന്‍ ചെയ്തിരുന്നു. സജീവ്‌ പഴൂരിന്റെ തിരക്കഥയില്‍ ഒരു മമ്മൂട്ടി ചിത്രം ജോഷി ചെയ്യാനിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

സമീപകാലത്ത് ജോഷി ചെയ്തു ഹിറ്റാക്കിയ ‘പൊറിഞ്ചു മറിയം ജോസി’നു പിന്നാലെ മറ്റൊരു ജോഷി ചിത്രം പ്രഖ്യാപിക്കുമ്പോള്‍ പ്രേക്ഷകരും ആകംശയിലാണ്, മമ്മൂട്ടിയുമായി വീണ്ടുമൊരു ജോഷി ചിത്രം വരുമ്പോള്‍ സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ക്കും ഇവരുടെ കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന പുതിയ ചിത്രം വലിയ ആവേശം സൃഷ്ടിക്കും. ഓണത്തിന് മുന്‍പേ റിലീസ് ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നാണ്. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ്‌ ചിത്രത്തില്‍ ലീഡ് റോളിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button