CinemaGeneralLatest NewsMollywoodNEWS

ട്രോളന്മാരുടെ ഇഷ്‌ട താരം ദശമൂലം ദാമു നായകനായെത്തുന്നു ; സിനിമക്കായുള്ള കാത്തിരിപ്പിൽ ആരാധകര്‍

സുരാജിന്റയെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ഈ കഥാപാത്രം

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്‌ത ചിത്രമാണ് ‘ചട്ടമ്പിനാട് ‘. 2009- ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രധാന കോമഡി കഥാപാത്രമായിരുന്നു സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ‘ദശമൂലം ദാമു’.  സുരാജിന്റയെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ഈ കഥാപാത്രം. ഏറെ ചിരിപ്പിച്ച ഈ കഥാപാത്രമാണിപ്പോൾ ട്രോളന്മാരുടെയും പ്രിയ താരം.

ദശമൂലം ദാമുവിന്റെ സിനിമ വേണം എന്ന ആവശ്യം സോഷ്യൽ മീഡിയയിൽ സജീവവുമായിരുന്നു. ഇപ്പോഴിതാ ദശമൂലം ദാമുവിനെ മുഖ്യകഥാപാത്രമായി ഒരു സിനിമ ഒരുക്കുന്നുണ്ടെന്ന് ഷാഫിയും ബെന്നി പി നായരമ്പലവും അറിയിച്ചിരിക്കുകയാണ്. അനൗണ്‍സ് ചെയ്തത് മുതല്‍ സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

ചട്ടമ്പിനാട് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും സലിം കുമാറും ചേര്‍ന്നാണ് പ്രധാന ഹാസ്യരംഗങ്ങള്‍ കൈകാര്യം ചെയ്തത്. രണ്ടു പേരുടെയും കഥാപാത്രങ്ങള്‍ തിയറ്ററുകളിൽ കയ്യടി നേടി. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ ദശമൂലം ദാമു വീണ്ടും ജനങ്ങള്‍ക്കിടയിലെത്തി. ട്രോളുകളിലെ സൂപ്പര്‍ താരമായി ദാമു പെട്ടെന്ന് മാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button