GeneralLatest NewsMollywood

‘കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ’; യുവതാരത്തോട് സലിം കുമാര്‍

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ സൈക്കോളജി ആന്റ് പെര്‍ഫോര്‍മന്‍സ് ആര്‍ട്ട്‌സ് ഡിഗ്രി വിദ്യാര്‍ഥിനിയാണ് അഖില.

മലയാളത്തിന്റെ ഹാസ്യ താരങ്ങളില്‍ ശ്രദ്ധേയനാണ് സലിം കുമാര്‍. ഹാസ്യം മാത്രമല്ല സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് സലിം കുമാര്‍ തെളിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സലിം കുമാറിന്റെ ഒരു മറുപടി വിരല്‍ ആകുകയാണ്. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത് ഒരുക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ; ഒരു തവള പറഞ്ഞ കഥ. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ നായികയായെത്തുന്ന യുവ താരം അഖിലയ്ക്ക് സലിം കുമാർ നൽകിയ ഉപദേശമാണ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്.

പ്രത്യേകം കുഴിച്ച അത്യാവശ്യം ആഴമുള്ള കിണറിൽ നായിക ചാടേണ്ട ഒരു രംഗം ചിത്രത്തിലുണ്ട്. അഖില കിണറിന്റെ വക്കില്‍ വന്ന് നിന്ന് താഴെക്കൊന്ന് നോക്കി. സ്റ്റണ്ട് മാസ്റ്റര്‍ അഷ്‌റഫ് ഗുരുക്കള്‍ റോപ്പുമായി വന്ന്  അരികിലേക്ക് വിളിച്ചു. ക്രെയിന്‍ റെഡിയായി നില്‍ക്കുന്നുമുണ്ട്. കിണറ്റിലേക്ക് ഒന്നുകൂടി നോക്കി അഖില പറഞ്ഞു ‘ കയറൊന്നും വേണ്ടാ അങ്കിള്‍ ഞാന്‍ ചാടിക്കോളാം!’ ഗുരുക്കള്‍ അഖിലയെ അത്ഭുതത്തോടെ ഒന്ന് നോക്കി. എല്ലാവരും ശ്വാസമടക്കി നിന്നപ്പോള്‍ കൂളായി അഖില കിണടിനടിയില്‍ വിരിച്ച ബെഡിലേക്ക് ചാടി. കിണറിനടിയില്‍ നിന്നുള്ള മൂന്നു ഷോട്ടിലും ചാട്ടം ആവര്‍ത്തിച്ച അഖില ഇതിന്റെ കണ്ടിന്യൂ ഷോട്ടിനുവേണ്ടി കായല്‍ വെള്ളത്തിലേക്കും ചാടി. കൂടെ അഭിനയിച്ച സലിം കുമാര്‍ ഇത് കണ്ടു പറഞ്ഞത് ‘കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ’ എന്നാണു. സലിം കുമാറിന്റെ ഈ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ സൈക്കോളജി ആന്റ് പെര്‍ഫോര്‍മന്‍സ് ആര്‍ട്ട്‌സ് ഡിഗ്രി വിദ്യാര്‍ഥിനിയാണ് അഖില.

shortlink

Related Articles

Post Your Comments


Back to top button