GeneralKollywoodLatest News

‘ഇനി ഇങ്ങനെ പിന്തുടരുത് കണ്ണാ..’; വീട്ടിലേക്ക് വിളിച്ച് ആരാധകനോട് രജനികാന്ത്

യുവാവ് അപ്പോൾ തന്നെ മാപ്പു ചോദിക്കുകയും ഇനി ആവർത്തിക്കില്ലെന്ന് പറയുകയും ചെയ്തു

എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാര്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു പിന്നാലെ കൈലാസയാത്ര നടത്തിയ രജനികാന്ത് ഇന്നലെ രാത്രി ചെന്നൈയിലെത്തി. ഒട്ടേറെ ആരാധകരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കാത്തുനിന്നത്. കറുപ്പ് വസ്ത്രമണിഞ്ഞെത്തിയ താരത്തെ ആരാധകർ ആർപ്പുവിളികളോടെ സ്വീകരിച്ചു. ഇതിന് പിന്നാലെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്.

രജനിയുടെ വാഹനത്തിന് പിന്നാലെ ബൈക്കിൽ ഒരു ആരാധകൻ വിടാതെ പിന്തുടർന്നു. അദ്ദേഹം വീടിന് മുന്നിലെത്തും വരെ ബൈക്കിലെത്തിയ ആരാധകനും പിന്നാലെ വന്നു. രജനിയുടെ കാർ വീടിനകത്ത് പ്രവേശിച്ചതും ആരാധകൻ തിരികെ പോകാൻ ഒരുങ്ങി. അപ്പോൾ രജനി സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് അയാളെ വീട്ടിലേക്ക് വിളിച്ചു.  വീടിനകത്തേക്ക് എത്തിയ യുവാവിനെ ചേർത്ത് നിർത്തി രജനി പറഞ്ഞു. ‘ബൈക്കിൽ ഇനി ഇങ്ങനെ പിന്തുടരരുതേ കണ്ണാ, അത്ര സുരക്ഷിതമല്ല..’ യുവാവ് അപ്പോൾ തന്നെ മാപ്പു ചോദിക്കുകയും ഇനി ആവർത്തിക്കില്ലെന്ന് പറയുകയും ചെയ്തു. രജനിക്കൊപ്പം ചിത്രവുമെടുത്തശേഷമാണ് ആരാധകൻ മടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button