CinemaGeneralLatest NewsMollywoodNEWS

‘ഒരുപാട് കഴിവുളളവർ ചുറ്റുമുണ്ട്, ജന്മനാ കിട്ടിയത് ഷെയ്ന്‍ കാത്തുസൂക്ഷിക്കണം’ ഷെയിൻ ജോബി ജോർജ് വിഷയത്തിൽ സംവിധായകൻ – എം.ബി പദ്മകുമാര്‍

ഒരു ദിവസം ഷൂട്ടിങ് നീണ്ടുപോയാല്‍ ഭീമമായ നഷ്ടമാണ് നിർമ്മാതാവ് നേരിടേണ്ടി വരുന്നത്

യുവതാരം ഷെയിൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുള്ള പ്രശ്നം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോളിവുഡിൽ വലിയ ചർച്ച വിഷയമായിരുന്നു. ഇൻസ്റ്റഗ്രാമിൽ ലൈവ് വിഡിയോയിലൂടെ വന്നായിരുന്നു നിർമ്മാതാവുമായുളള പ്രശ്നത്തെ കുറിച്ച് ഷെയിൻ വെളിപ്പെടുത്തിയത്. തുടർന്ന് നടനെതിരെ ആരോപണവുമായി നിർമ്മാതാവു രംഗത്തെത്തിയിരുന്നു. പ്രശ്നം വഷളായതിനെ തുടർന്ന് വിഷയത്തിൽ താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് ഇടപെട്ട് വിഷയം
രമ്യമായി പരിഹരിക്കുകയായിരുന്നു. ഇപ്പോഴിതാ ഷെയിനും ജോബി ജോർജിനും ഒരു ഉപദേശവുമായി നടനും സംവിധായകനുമായ എംബി പദ്മകുമാർ എത്തിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എംബി പദ്മകുമാറിന്റയെ വാക്കുകൾ……………..

ഒരു പ്രൊഡ്യൂസര്‍ എന്ന് പറയുന്നത് ഒരു സിനിമയുടെ പിതാവ് തന്നെയാണ്. അദ്ദേഹം പണം ഒരു ചൂതാട്ടം പോലെ സിനിമയില്‍ മുടക്കുകയാണ്. അതില്‍ എത്ര രൂപ നഷ്ടമാകുമെന്നോ, ലാഭമാകുമെന്നോ കരുതാതെയാണ് ഇതിലേക്ക് ഇറങ്ങുന്നത്. ചിലപ്പോൾ സിനിമയോടുളള സ്‌നേഹമാകാം ഇതിന് കാരണം. ചിലപ്പോ ഒരു ഇന്‍വെസ്റ്റര്‍ എന്ന നിലയിലാകാം വരുന്നത്. എത്രയും പെട്ടെന്ന് ഷൂട്ടിങ് തീര്‍ത്ത് തന്റെ പ്രൊഡക്റ്റ് വിപണിയില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. ഒരു ദിവസം ഷൂട്ടിങ് നീണ്ടുപോയാല്‍ ഭീമമായ നഷ്ടമാണ് നിർമ്മാതാവ് നേരിടേണ്ടി വരുന്നത്, സിനിമ റിലീസായാല്‍ ഭീമമായ പങ്ക് പലര്‍ക്കും കൊടുത്തിട്ടാണ് ലാഭമായാലും നഷ്ടമായാലും ഒരു പ്രൊഡ്യൂസര്‍ക്ക് കിട്ടുന്നത്. ജോബി സ്വാഭാവികമായും ചെയ്തത്, ആ സിനിമ തീര്‍ക്കാനായി വികാരപരമായ ചില പരാമര്‍ശങ്ങള്‍ നടത്തിക്കാണും. അതൊരിക്കലും പ്രാവര്‍ത്തികമാക്കാനാണ് ചെയ്തതെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ സിനിമ തീര്‍ക്കാനായി ഷെയ്‌നിനോട് സംസാരിച്ചു.

ഷെയ്‌നിന്റെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോള്‍ മറ്റൊന്നാണ് തോന്നുന്നത്. സിനിമയ്ക്ക് വേണ്ടി വിപണയില്‍ നിന്ന് വാങ്ങാന്‍ പറ്റുന്ന ഒന്നല്ല അല്ല ഒരു നടന്‍ . ഒരാളെ നടനാക്കി മാറ്റുന്നത് ഒരുപാട് ഘടകങ്ങളാണ്. ചിലര്‍ ജന്മനാ നടനാകും, ചിലര്‍ സ്വപ്രയത്‌നത്താല്‍. എന്താണ് നടനെന്ന് ലാല്‍ സാറിന്റെ ഓഡിയോ ക്ലിപ്പില്‍ നമ്മള്‍ കേട്ടതാണ്. കമലദളത്തില്‍ ഡാന്‍സ് ചെയ്യുന്നതും വാനപ്രസ്ഥത്തില്‍ കഥകളിക്കാരനാകുന്നതും ഇട്ടിമാണിയിലെ മാര്‍ഗം കളിക്കാരനാകുന്നതും ഒരു വ്യക്തിയിലേക്ക് ഒരു കഥാപാത്രം പ്രവേശിക്കുമ്പോഴാണ്, പരകായ പ്രവേശം നടക്കുമ്പോഴാണ്. അങ്ങനൊരു പരകായ പ്രവേശത്തിന് വ്യക്തമായ, ഒരു പ്ലാറ്റ്‌ഫോം, കംഫര്‍ട്ടായ ഇടം ഒരു നടന് വേണ്ടിവരും. അങ്ങനെയാണ് ഒരു നടന്‍ സ്‌ക്രീനില്‍ എത്തുന്നത്.

ഷെയ്ന്‍ എന്ന നടന്‍, കഥാപാത്രമാകണമെങ്കില്‍ അതിന്റേതായ പ്ലാറ്റ് ഫോം നമ്മള്‍ കൊടുക്കണം. വെറുതെ വന്ന് ചെയ്തിട്ട് പോകൂ എന്ന് പറയാന്‍ പറ്റില്ല. ഇത്രദിവസം വരാനൊന്നും ഒരു യഥാര്‍ത്ഥ നടനെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല. ഷെയ്ന്‍ മനസിലാക്കേണ്ടത് നമ്മളെക്കാള്‍ ഒരുപാട് കഴിവുളളവര്‍ ചുറ്റുമുണ്ട്. ഷെയ്‌നിന് കിട്ടിയ ഭാഗ്യമെന്നത് ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്നതാണ്. ഇങ്ങനൊരു താരമൂല്യം കിട്ടുമ്പോള്‍ അത് കാത്തുസൂക്ഷിക്കാനും പ്രേക്ഷകരോട് നമ്മള്‍ ബാധ്യസ്ഥരാണ്. നമ്മളെക്കാള്‍ ഒരുപാട് കഴിവുളളവര്‍ പുറത്തുണ്ട്. അവര്‍ ഒരു അവസരത്തിനായി, തിരശീലയില്‍ അവരുടെ മുഖം തെളിയാനായി വ്രതം പോലെ ജീവിക്കുന്നവരാണ്. അപ്പോള്‍ നമുക്ക് കിട്ടിയ ഭാഗ്യത്തെ, അഭിനയിക്കാനുളള കഴിവ് ജന്മനാ കിട്ടിയ ഷെയ്ന്‍ അത് കാത്തുസൂക്ഷിക്കാനും ബാധ്യസ്ഥനാണ്.

മറ്റ് സിനിമയുടെ പ്ലാറ്റ് ഫോം പോലെയല്ലാ മലയാളത്തില്‍. തമിഴിലും ഹിന്ദിയിലും എല്ലാം ഒരുപാട് കോടികള്‍ വാരി, ഒരു ദിവസം ഒരു ഷോട്ട് എടുക്കുമ്പോള്‍ എങ്ങനെ എങ്കിലും സിനിമ തീര്‍ക്കാനുളള തന്ത്രപ്പാടാണ് മലയാളത്തില്‍. അത് നമ്മള്‍ മനസിലാക്കണം. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചുമാണ് ഒരു സിനിമ തീര്‍ക്കാന്‍ പറ്റുക. ഷെയ്ന്‍ നല്ലൊരു നടനാണ്, ജോബി നല്ലൊരു പ്രൊഡ്യൂസറും. ഷെയ്‌നിന് ഒരുപാട് അവസരങ്ങള്‍ തേടിവരട്ടെ. ജോബിക്ക് ഒരുപാട് സിനിമകള്‍ തരാനാകട്ടെ എംബി പദ്മകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button