CinemaGeneralKollywoodLatest NewsNEWS

ബി​ഗി​ലി​നും ര​ക്ഷ​യി​ല്ല; ചിത്രത്തിന്റയെ വ്യാജ പതിപ്പ് ഇ​ന്‍റ​ർ​നെ​റ്റി​ൽ

തെ​രി, മെ​ർ​സ​ൽ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം വി​ജ​യ്-​ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ബി​ഗി​ൽ.

വിജയ് – ആ​റ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ബിഗില്‍. ഇന്ന് റിലീസ് ചെയ്ത സിനിമയുടെ വ്യാജ പതിപ്പ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ എത്തിരിക്കുകയാണ്. തമിഴ്റോക്കേഴ്‍സാണ് ചിത്രം ഓണ്‍ലൈനില്‍ ചോര്‍ത്തിയിരിക്കുന്നത്. ലോകമെമ്പാടുമായി മൂവായിരത്തോളം സ്‍ക്രീനുകളിലായിരുന്നു ബിഗില്‍ റിലീസ് ചെയ്‍തത്. തെ​രി, മെ​ർ​സ​ൽ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം വി​ജ​യ്-​ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ബി​ഗി​ൽ.

അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തമിഴ്റോക്കേഴ്‍സ് ചോർത്തിയിരുന്നു. ​സി​നി​മ വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​ന്ന ഈ ​പ്ര​വ​ണ​ത​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് അ​വ​സാ​നി​പ്പി​ക്കു​വാ​ൻ ഇപ്പോഴും സാ​ധി​ക്കു​ന്നി​ല്ല. പൃഥ്വിരാജ് പ്രൊഡക്ഷനൊപ്പം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ച​ത്.

shortlink

Related Articles

Post Your Comments


Back to top button