BollywoodGeneralLatest News

താരത്തിന്റെ കാല്‍ തൊട്ടും തലോടിയും ആരാധിക; യുവതിയുടെ കൈ തട്ടിമാറ്റാന്‍ സെക്യൂരിറ്റി ജീവനക്കാരും

അടുത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും യുവതിയുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കൂസാതെയാണ് യുവതിയുടെ പ്രവൃത്തി

ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവായ അമേരിക്കന്‍ പോപ്‌ ഗായകന്‍ നിക്കിന് ആരാധകര്‍ ഏറെയാണ്‌. അടുത്തിടെ ദക്ഷിണ കാലിഫോര്‍ണിയയില്‍ നിക്കും സഹോദരങ്ങളും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ആരാധകര്‍ക്ക് നടുവില്‍ അല്പം ഉയരത്തില്‍ നിന്ന നിക്ക് പാടുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. പാട്ടിനിടയില്‍ നിക്കിനെ പുറകില്‍ നിന്നും ഒരു ആരാധിക തൊടുന്നതാന് വീഡിയോ ശ്രദ്ധിക്കപ്പെടാന്‍ കാരണം.

read also:ഞാന്‍ ആദ്യമായി വീട് വെച്ച വസ്തുവിന് അഡ്വാന്‍സ്‌ നല്‍കിയത് അദ്ദേഹത്തിന്റെ പോക്കറ്റിലെ പൈസ കൊണ്ട്: സൂപ്പര്‍ താരത്തെക്കുറിച്ച് ദേവന്‍

ആകാംക്ഷയോടെ നിക്കിന്റെ കാലില്‍ തൊട്ടും തലോടിയും നിക്കിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ആരാധികയുടെ പ്രവൃത്തിയില്‍ അസ്വസ്ഥനായ നിക്ക് കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതും പുറകിലേക്ക് തിരിഞ്ഞ് ആരാധികയെ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. അടുത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും യുവതിയുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കൂസാതെയാണ് യുവതിയുടെ പ്രവൃത്തി. ഈ വീഡിയോ വൈറലായതോടെ താരത്തിനുണ്ടായ മോശം അനുഭവത്തിനു ക്ഷമ ചോദിച്ച് ആരാധകര്‍ രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button