GeneralLatest NewsMollywood

ഒരുമിച്ച്‌ 15 വര്‍ഷങ്ങള്‍; ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി പ്രിയതാരം

കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാന്‍സര്‍ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നില്‍ക്കുകയാണ്.

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ താരമായി മാറിയ നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം ആരാധകര്‍ക്കായി താരം പങ്കുവച്ചു. ‘ദൈവത്തിന് നന്ദി, ഒരുമിച്ച്‌ 15 വര്‍ഷങ്ങള്‍’ എന്നുള്ള കുറിപ്പോടെയാണ് ഷാജോണ്‍ ഭാര്യ ഡിനിയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചിരിക്കുന്നത്.

2004ല്‍ ആയിരുന്നു താരം ഡിനിയെ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അതിനെ കുറിച്ച്‌ ഒരു അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞിത് ഇങ്ങനെ. ‘പ്രണയത്തിലൂടെ വിവാഹിതരായവരാണ് ഞങ്ങള്‍. ഞാനും ഡിനിയും ഒരുമിച്ച്‌ ഒരു ഗള്‍ഫ് ഷോയ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാന്‍സര്‍ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നില്‍ക്കുകയാണ്.

READ ALSO:സൗഹൃദം പ്രണയത്തിന് വഴിമാറുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വിഷമതകൾ തുറന്ന് കാട്ടുന്ന ഒരു ഗാനം കണ്ട് നോക്കൂ

ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാന്‍ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്നു പറഞ്ഞു. പക്ഷേ, എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. ‘വീട്ടുകാര്‍ക്ക് ഇഷ്ടമാണേല്‍ അവള്‍ക്ക് കുഴപ്പമില്ലെന്ന്. അപ്പോള്‍ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായന്‍ തന്ന ആത്മവിശ്വാസത്തില്‍ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടില്‍ വ ന്നിട്ട് കൂട്ടുകാരന്‍ രമേശുമായി ഡിനിയുടെ വീട്ടില്‍ പോയി. പിന്നെ, മൂന്നുമാസം പ്രണയകാലം. 2004 ല്‍ കല്യാണം.”

shortlink

Related Articles

Post Your Comments


Back to top button