CinemaGeneralLatest NewsMollywoodNEWS

‘ക്യാപ്ഷന്‍ മിസ് ചെയ്യുന്നു’ ; പിഷരാടിയുടെ പുതിയ ചിത്രത്തിന് പ്രതിക്ഷേധവുമായി ആരാധകർ

സാധാരണ ഫോട്ടോയ്ക്ക് താഴെ ആരാധകരെ ത്രസിപ്പിക്കുന്ന ക്യാപ്ഷൻ ഇടാറുണ്ടെങ്കിലും ഇത്തവണ അത്ര കാര്യമായി ഒന്നുമില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് രമേഷ് പിഷാരടി. രസകരമായ പല കാര്യങ്ങളും താരം  ഇതിലൂടെ വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വിദേശത്തേക്ക് പോയ താരങ്ങളുടെ ചില ചിത്രങ്ങളുമായിട്ടാണ് പിഷാരടി എത്തിയിരിക്കുന്നത്. സാധാരണ ഫോട്ടോയ്ക്ക് താഴെ ആരാധകരെ ത്രസിപ്പിക്കുന്ന ക്യാപ്ഷൻ ഇടാറുണ്ടെങ്കിലും ഇത്തവണ അത്ര കാര്യമായി ഒന്നുമില്ല.

 

 

View this post on Instagram

 

#amsterdam #jojugeorge #kunchakoboban #vacation

A post shared by Ramesh Pisharody (@rameshpisharody) on

എന്നാല്‍ പിഷാരടിയ്‌ക്കൊപ്പം നടന്മാരായ ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും ഉണ്ടെന്നുള്ളതാണ് രസകരമായ കാര്യം. അസ്റ്റര്‍ഡാമില്‍ നിന്നുമുള്ള ചിത്രമായിരുന്നു പിഷാരടി പുറത്ത് വിട്ടത്. വെക്കേഷന്‍ ആഘോഷിക്കുകയാണെന്ന സൂചനയും താരം നല്‍കിയിട്ടുണ്ട്.

ഒപ്പം പിഷാരടി ഇപ്പോള്‍ ക്യാപ്ഷനൊന്നും ഇടാത്തത് വലിയ കഷ്ടമാണെന്നാണ് ചിത്രത്തിന് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. കൂടുതല്‍ പേരും താരത്തിന്റെ ക്യാപ്ഷന്‍ മിസ് ചെയ്യുന്നുണ്ടെന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഗാനഗന്ധര്‍വ്വന് ലഭിച്ച ലാഭം കൊണ്ട് ടൂര്‍ പോയതാണോ എന്ന് മറ്റ് ചിലര്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button