GeneralLatest NewsMollywoodNEWSWOODs

പുതിയ ചിത്രം പ്രഖ്യാപിച്ച്‌ രമേഷ് പിഷാരടി: നായകൻ സൗബിൻ ഷാഹിര്‍

ബാദുഷ സിനിമാസിന്റെ ബാനറില്‍ ബാദുഷ, ഷിനോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പഞ്ചവര്‍ണതത്ത, ഗാനഗന്ധര്‍വൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പിഷാരടി ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തില്‍ നായകനായി എത്തുന്നത് സൗബിൻ ഷാഹിറാണ്. രചന സന്തോഷ് ഏച്ചിക്കാനം നിര്‍വഹിക്കും. ബാദുഷ സിനിമാസിന്റെ ബാനറില്‍ ബാദുഷ, ഷിനോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

read also: ആളുകൾ ഹരി ചേട്ടന്റെ അപ്പോയിന്റ്മെന്റ് എടുക്കാൻ ക്യൂ ആണ്, പക്ഷേ ജ്യോത്സ്യനായി ചേട്ടനേ കാണാനേ പറ്റുന്നില്ല: അനുശ്രീ

ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി ഒരുക്കിയ പഞ്ചവര്‍ണതത്തയും മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വനും വൻ വിജയമായിരുന്നു.

മെയ് ആദ്യവാരത്തിൽ  പുതിയ  ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

പിആർഒ -വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button