CinemaGeneralIndian CinemaLatest NewsMollywood

സൗബിൻ – അർജുൻ അശോകൻ കൂട്ടുകെട്ട്: ‘രോമാഞ്ചം’ തിയേറ്ററുകളിലേക്ക്

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘രോമാഞ്ചം’. ജിത്തു മാധവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ‘ഗപ്പി’, ‘അമ്പിളി’ എന്നീ സിനിമകളൊരുക്കിയ ജോൺപോൾ ജോർജ്ജിന്റെ സഹസംവിധായകനായിരുന്ന ജിത്തു മാധവ്. ജോൺപോൾ ജോർജ്ജാണ് സിനിമ നിർമ്മിക്കുന്നത്. ജോൺ പോളിനൊപ്പം ഗിരീഷ് ഗംഗാധരനും സൗബിൻ ഷാഹിറും നിർമ്മാണപങ്കാളികളാണ്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസും ഗപ്പി സിനിമാസുമാണ് ബാനറുകൾ.

Also Read: ‘ഡിസിപ്ലിൻ ലെവലിൽ കാര്യങ്ങൾ എത്തണം, അഴിഞ്ഞാടാൻ പറ്റിയ മേഖലയല്ലെന്ന് എല്ലാവർക്കും ഒരു ബോധമുണ്ടാകണം’: സിയാദ് കോക്കർ

ചിത്രത്തിന്റെ ട്രെയ്‌ലർ ഈ മാസം 30ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. സിനിമ ഒക്ടോബർ പതിനാലിന് തിയേറ്ററുകളിൽ എത്തും. ഹൊറർ കോമഡി സ്വഭാവമുള്ളതാണ് ചിത്രം. സമീർ താഹിറിന്റെ സഹ ഛായാഗ്രാഹകനും സഹോദരനുമായ സനു താഹിറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

സുഷിൻ ശ്യാമാണ് സിനിമയിലെ ​ഗാനങ്ങൾ സംഗീതം പകരുന്നത്. കിരൺ ദാസ് എഡിറ്റിംഗും എം ആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനും മാഷർ ഹംസ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button