CinemaGeneralLatest NewsMollywoodNEWS

എംടി സാറുമായി ഞാന്‍ സിനിമയുടെ കാര്യം സംസാരിക്കാന്‍ ഇരുന്നതും മറ്റൊരു പ്രശ്നം വന്നു

ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമയുടെ വിഷയം സംസാരിക്കാനായിരുന്നു ആ ചര്‍ച്ച

എംടിയുമായി സിനിമ ചെയ്യുക എന്നത് തന്റെ ഡ്രീം ആണെന്നും അതൊരിക്കല്‍ സാധ്യമാകുമെന്നും പ്രിയദര്‍ശന്‍ പറയുന്നു.

‘ഒരിക്കല്‍ എംടി സാറുമായി ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് ഇരുന്നതാണ്. അപ്പോഴാണ് എനിക്കൊരു ഫോണ്‍ വന്നത്. എന്റെ അച്ഛന് സുഖമില്ലെന്നതായിരുന്നു ആ സന്ദേശം. അങ്ങനെ എംടി സാറുമായുള്ള സിനിമാ ചര്‍ച്ച എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു. അച്ഛന്‍ സുഖമായിട്ടൊക്കെ തിരികെ വന്ന ശേഷം വീണ്ടും ഇരിക്കാമെന്ന് എംടി സാര്‍ പറഞ്ഞ ശേഷമാണ് ആ മീറ്റിംഗ് അവസാനിപ്പിക്കുന്നത്. പിന്നീട് എന്തോ അങ്ങനെയൊരു അവസരം വന്നിട്ടില്ല. ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമയുടെ വിഷയം സംസാരിക്കാനായിരുന്നു ആ ചര്‍ച്ച, പക്ഷെ അത് നടന്നില്ല. വൈകാതെ തന്നെ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷ. എംടി സാറുമായി സിനിമ ചെയ്യണമെന്ന മോഹം പോലെയാണ് അമിതാബ് ബച്ചനുമായി സിനിമ ചെയ്യുക എന്നതും’.

എംടിയുമായി പ്രിയദര്‍ശന്‍ ആഗ്രഹിക്കുന്ന ഡ്രീം പ്രോജക്റ്റ് ‘രണ്ടാമൂഴം’ എന്ന സിനിമയിലൂടെ സംഭവിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രിയദര്‍ശന്‍ ഒടുവിലായി ചെയ്ത ‘കുഞ്ഞാലി മരയ്ക്കാര്‍’ അടുത്ത വര്‍ഷം മാര്‍ച്ച് 27-നു പ്രദര്‍ശനത്തിനെത്തും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം വലിയ ക്യാന്‍വാസില്‍ പറയുന്ന പീരിയഡ് സ്റ്റോറിയാണ്. ‘കാലാപാനി’ എന്ന ചിത്രമാണ്‌ പ്രിയദര്‍ശന്‍ അവസനമായി പറഞ്ഞ പഴയ കാലഘട്ട സിനിമ.

shortlink

Related Articles

Post Your Comments


Back to top button