CinemaGeneralLatest NewsMollywoodNEWS

‘ഇന്നും മലയാള സിനിമയ്ക്ക് ഒരു മാറ്റവുമില്ല’ ; തുറന്നടിച്ച് സിനിമ നടി സുപര്‍ണ ആനന്ദ്

കേരളപ്പിറവി വാരത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിൽ സംസാരിക്കുകയായിരുന്നു താരം

മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് പഴയ കാല സിനിമ താരം  സുപര്‍ണ ആനന്ദ്. കേരളപ്പിറവി വാരത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിൽ  സംസാരിക്കുകയായിരുന്നു താരം. താന്‍ അഭിനയിച്ച വൈശാലി എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോഴും മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് നടി പറഞ്ഞത്.

മലയാള സിനിമയിലെ വനിതാ സിനിമാ പ്രവർത്തകർക്ക് പുതിയയ ട്രെൻഡുകൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് പ്രമുഖ ചലച്ചിത്രതാരം അനുമോൾ. വനിതാ കേന്ദ്രീകൃത സിനിമകള്‍ കാണാന്‍ ആളെ കിട്ടുന്നില്ലെന്നത് യാഥാർത്ഥ്യമാണെന്നും നടി പറഞ്ഞു. സിനിമ ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ വാണിജ്യ സിനിമയും വേണമെന്നും നടി പറയുന്നു.

സാമൂഹിക പ്രതിബന്ധതയുള്ള നല്ല സിനിമകള്‍ ആവശ്യപ്പെടുന്ന പ്രേക്ഷകരെ വളർത്തിയെടുക്കാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങിയാല്‍ നല്ല സിനിമകള്‍ വരും. സ്ത്രീകള്‍ ലീഡ് ചെയ്യുന്ന സിനിമകള്‍ കാണാന്‍ പ്രേക്ഷകരെ കിട്ടുന്നില്ല, ഇത്തരം സിനിമകള്‍ കൊണ്ടുവരണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടാല്‍ ഈ അവസ്ഥ മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button